വിഷാദ രോഗം, നോണ്‍ വെജ് പിസയെ ചൊല്ലി ഭാര്യയുമായുള്ള തര്‍ക്കം, ഐപിഎസ് ഓഫീസറുടെ ആത്മഹത്യ ശ്രമത്തിന് പിന്നില്‍

ആത്മഹത്യ ചെയ്യാനുള്ള പല വഴികള്‍ സുരേന്ദ്ര കുമാര്‍ ഗൂഗിളില്‍ തിരഞ്ഞിരുന്നു. സെല്‍ഫോസ് എന്ന വിഷവസ്തുവാണ് ഇയാള്‍ കഴിച്ചത്
വിഷാദ രോഗം, നോണ്‍ വെജ് പിസയെ ചൊല്ലി ഭാര്യയുമായുള്ള തര്‍ക്കം, ഐപിഎസ് ഓഫീസറുടെ ആത്മഹത്യ ശ്രമത്തിന് പിന്നില്‍

കാണ്‍പൂര്‍: ഈസ്റ്റ് എസ്പിയായ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നില്‍ വിഷാദ രോഗവും കുടുംബ പ്രശ്‌നവുമെന്ന് സൂചന. വിഷാദ രോഗവും, ഭാര്യ നോണ്‍വെജ് പിസ ഓര്‍ഡര്‍ ചെയ്തതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രശ്‌നങ്ങളുമാണ് ഐപിഎസ് ഉദ്യോഗസ്ഥനായ സുരേന്ദ്ര കുമാര്‍ ദാസിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

സുരേന്ദ്ര കുമാറിന്റെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ജന്മാഷ്ടമി ദിനത്തില്‍ ഭാര്യ ഡോ.രവീണ സിംഗ് നോണ്‍ വെജ് പിസ ഓര്‍ഡര്‍ ചെയ്തതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു വഴക്ക്. ഇത് വീട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയായിരുന്നു. ബന്ധുക്കള്‍ ഇടപെട്ടായിരുന്നു ഇവരുടെ വഴക്ക് പരിഹരിച്ചത്.

ആത്മഹത്യ ചെയ്യാനുള്ള പല വഴികള്‍ സുരേന്ദ്ര കുമാര്‍ ഗൂഗിളില്‍ തിരഞ്ഞിരുന്നു. സെല്‍ഫോസ് എന്ന വിഷവസ്തുവാണ് ഇയാള്‍ കഴിച്ചത്. വിഷബാധ കിഡ്‌നിയേയും ബാധിച്ചുവെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. ഓഗസ്റ്റ് ഒന്‍പതിനാണ് കാണ്‍പൂര്‍ ഈസ്റ്റ് എസ്പിയായി സുരേന്ദ്ര കുമാര്‍ നിയമിതനായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com