ശിവകാശിയിലെ പടക്കശാലയിൽ പൊട്ടിത്തെറി: മൂന്നു മരണം

തമിഴ്നാട്ടിലെ ശിവകാശിയിലാണ് സംഭവം.
ശിവകാശിയിലെ പടക്കശാലയിൽ പൊട്ടിത്തെറി: മൂന്നു മരണം

ശി​വ​കാ​ശി: പ​ട​ക്ക​ശാ​ല​യി​ൽ ഉണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. തമിഴ്നാട്ടിലെ ശിവകാശിയിലാണ് സംഭവം. ​മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തിട്ടുണ്ട്.  തൊ​ഴി​ലാ​ളി​ക​ളാ​യ മാ​രി​യ​പ്പ​ൻ (35), കൃ​ഷ്ണ​ൻ (43) എം. ​പാ​ണ്ഡ്യ​രാ​ജ​ൻ (43) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മാ​രി​യ​പ്പ​നും കൃ​ഷ്ണ​നും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.  പാ​ണ്ഡ്യ​രാ​ജ​ൻ ആ​ശു​പ​ത്രി​യി​ൽ‌ എ​ത്തി​യ ശേ​ഷ​മാ​ണ് മ​രി​ച്ച​ത്.

പൊ​ള്ള​ലേ​റ്റ എം ​പൊ​ന്നു​സ്വാ​മി (50), ദേ​വി (37) എ​ന്നി​വ​രെ ശി​വ​കാ​ശി​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. ഇ​തി​ൽ പൊ​ന്നു​സ്വാ​മി​യു​ടെ നി​ല  ഗു​രു​ത​ര​മാ​ണ്. ശി​വ​കാ​ശി​ക്കു സ​മീ​പം കാ​ക്കി​വാ​ട​ന​പ്പ​ട്ടി​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 ന് ​കൃ​ഷ്ണ​സ്വാ​മി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ട​ക്ക​ശാ​ല​യി​ലാ​ണ്  സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ മാ​ര​നേ​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ഴി​ഞ്ഞ ഏ​പ്രിലിലും ഇവിടെ പൊട്ടിത്തെറി ഉണ്ടായിട്ടുണ്ടായിരുന്നു. അന്ന് നാ​ലു പേ​ർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com