സിംഹം ഒറ്റയ്ക്ക് നിന്നാല്‍ കാട്ടുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കും; ഹിന്ദുക്കള്‍ ഇത് മറക്കരുതെന്ന് മോഹന്‍ ഭഗവത് 

സമൂഹമായി പ്രവര്‍ത്തിക്കുമ്പോഴാണ് ഹിന്ദുസമുദായത്തിന് അഭിവൃദ്ധി സാധ്യമാകുകയുളളുവെന്നും മോഹന്‍ ഭഗവത്
സിംഹം ഒറ്റയ്ക്ക് നിന്നാല്‍ കാട്ടുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കും; ഹിന്ദുക്കള്‍ ഇത് മറക്കരുതെന്ന് മോഹന്‍ ഭഗവത് 

ചിക്കാഗോ: മേധാവിത്വത്തിന് ആഗ്രഹമില്ലാത്ത സമൂഹമാണ് ഹിന്ദുസമൂഹമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. സമൂഹമായി പ്രവര്‍ത്തിക്കുമ്പോഴാണ് ഹിന്ദുസമുദായത്തിന് അഭിവൃദ്ധി സാധ്യമാകുകയുളളുവെന്നും മോഹന്‍ ഭഗവത് ഓര്‍മ്മിപ്പിച്ചു. അതിനാല്‍ മനുഷ്യവര്‍ഗത്തിന്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സമുദായ നേതാക്കളോട് മോഹന്‍ഭഗവത് ആഹ്വാനം ചെയ്തു. ചിക്കാഗോയില്‍ നടന്ന രണ്ടാം ലോകഹിന്ദു കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിംഹം ഒറ്റയ്ക്കാണെങ്കില്‍, കാട്ടുനായ്ക്കള്‍ ആക്രമിച്ച് സിംഹത്തെ ഇല്ലായ്മ ചെയ്യും. ഇത് നമ്മള്‍ മറയ്ക്കരുത്. അതുകൊണ്ട് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ നമ്മള്‍ തയ്യാറാകണമെന്ന് മോഹന്‍ ഭഗവത് ഓര്‍മ്മിപ്പിച്ചു.  ലോകം ഒരുമിച്ച് നില്‍ക്കണമെങ്കില്‍ അഹംഭാവം വെടിയണം. അഭിപ്രായഐക്യം സാധ്യമാക്കുന്നതിന്റെ വഴികള്‍ തേടണമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ മികച്ച നിലയില്‍ എത്തിക്കാന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആധിപത്യ ചിന്ത നമുക്കില്ല. കോളനിവത്ക്കരണം ഒരുതരത്തിലും നമ്മെ ബാധിച്ചിട്ടില്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

ആദര്‍ശനിഷ്ഠ നല്ലതാണ്. താന്‍ ഒരു ആധുനിക വിരോധിയല്ലെന്നും ഭാവി വളര്‍ച്ചയാണ് തന്റെ ആദര്‍ശമെന്നും അദ്ദേഹം പറഞ്ഞു.ഹിന്ദു ധര്‍മ്മം പുരാതനവും ഉത്തരാധുനികവുമാണെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com