30 സെക്കന്‍ഡ് വ്യത്യാസം, വിധിയുടെ ക്രൂരതയില്‍ യുവാവിന് സംഭവിച്ചത് ഇങ്ങനെ.. 

വിജയ്‌വാഡ സ്വദേശിയായ പ്രിഥ്വിരാജാണ് വിധിയുടെ ക്രൂരതയ്ക്ക് ഇരയായത്.
30 സെക്കന്‍ഡ് വ്യത്യാസം, വിധിയുടെ ക്രൂരതയില്‍ യുവാവിന് സംഭവിച്ചത് ഇങ്ങനെ.. 

വിജയ്‌വാഡ: ഏതാനും നിമിഷം മുമ്പായിരുന്നുവെങ്കില്‍ ആ ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു.സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഒരു ചെറുപ്പക്കാരന് ജീവന്‍ നഷ്ടപ്പെട്ടതിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

വിജയ്‌വാഡ സ്വദേശിയായ പ്രിഥ്വിരാജാണ് വിധിയുടെ ക്രൂരതയ്ക്ക് ഇരയായത്. 30 സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് ബാങ്ക് ജീവനക്കാരന് ജീവന്‍ നഷ്ടമായത്. അമേരിക്കയിലെ ഓഹിയോയില്‍ വ്യാഴാഴ്ച അക്രമി നടത്തിയ വെടിവെയ്പിലാണ് 26 കാരനായ പ്രിഥ്വിരാജിന് ജീവന്‍ നഷ്ടമായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രിഥ്വിരാജിന്റെ നിര്‍ഭാഗ്യം വെളിവായത്. വെടിവെയ്പ് നടന്ന സ്ഥലത്ത് 30 സെക്കന്‍ഡ് മുന്‍പ് പൊലീസ് എത്തിച്ചേര്‍ന്നിരുന്നുവെങ്കില്‍ യുവാവിന് ജീവന്‍ തിരിച്ചുകിട്ടിയേനെ എന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഉപരിപഠനത്തിനായി ആന്ധ്രയില്‍ നിന്ന് അമേരിക്കയില്‍ എത്തിയ പ്രിഥ്വി പഠനശേഷം അവിടെ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. 

അക്രമിയായ ഒമര്‍ എന്റിക് അവസാനം നിറയൊഴിച്ച മൂന്ന് ബുളളറ്റുകളില്‍ ഒന്നാണ് പ്രിഥ്വിയുടെ ജീവന്‍ എടുത്തത്. ഇതിനിടയില്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് പൊലീസ് അക്രമിയെ വെടിവെച്ച് വീഴ്ത്തിയത്. ഓഹിയോയില്‍ ഫിഫ്ത് തേണ്ട് ബാങ്കിലെ ജീവനക്കാരനാണ് പ്രിഥ്വി. ഇദ്ദേഹത്തൊടൊപ്പം മറ്റു മൂന്നുപേരുടെ ജീവനുകളും സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് നഷ്ടമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com