'അച്ഛേ ദിന്‍' അല്ല ഇനി 'അജയ്യ ഭാരതം'; പുതിയ മുദ്രാവാക്യവുമായി ബിജെപി 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അജയ്യ ഭാരതം, അടല്‍ ബിജെപി (തോല്‍പ്പിക്കാനാവാത്ത ഇന്ത്യ, അടിയുറച്ച ബിജെപി) എന്ന മുദ്രാവാക്യവുമായി ബിജെപി
'അച്ഛേ ദിന്‍' അല്ല ഇനി 'അജയ്യ ഭാരതം'; പുതിയ മുദ്രാവാക്യവുമായി ബിജെപി 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അജയ്യ ഭാരതം, അടല്‍ ബിജെപി (തോല്‍പ്പിക്കാനാവാത്ത ഇന്ത്യ, അടിയുറച്ച ബിജെപി) എന്ന മുദ്രാവാക്യവുമായി ബിജെപി. പാര്‍ട്ടി നിര്‍വാഹകസമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുദ്രാവാക്യം പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ അടിസ്ഥാനമൂല്യങ്ങളും രാജ്യത്തിന്റെ പുരോഗതിയും മുറുകെപ്പിടിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയ്ക്കുള്ള ആദരവ് കൂടിയാണ് പുതിയ മുദ്രാവാക്യമെന്നും മോദി പറഞ്ഞു.

നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി ഒരുങ്ങുന്നത്. അടുത്ത 50 വര്‍ഷവും ബിജെപി ഇന്ത്യ ഭരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. അച്ഛേ ദിന്‍ എന്ന മുദ്രാവാക്യം ഉപേക്ഷിച്ചാണ് പുതിയ മുദ്രാവാക്യം പ്രഖ്യാപിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com