സിറ്റി പൊലീസ് സൂപ്രണ്ട് വിഷം കഴിച്ചു മരിച്ചു; അവസാനം ഗൂഗിളില്‍ തിരഞ്ഞത് മരിക്കാനുള്ള വഴികള്‍

കുടുംബപ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചനകള്‍
സിറ്റി പൊലീസ് സൂപ്രണ്ട് വിഷം കഴിച്ചു മരിച്ചു; അവസാനം ഗൂഗിളില്‍ തിരഞ്ഞത് മരിക്കാനുള്ള വഴികള്‍

കാണ്‍പൂര്‍; വിഷം ഉള്ളില്‍ ചെന്ന രീതിയില്‍ കണ്ടെത്തിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സിറ്റി പൊലീസ് സൂപ്രണ്ടായ സുരേന്ദ്ര കുമാര്‍ ദാസാണ് മരിച്ചത്. നാലു ദിവസമായി ഗുരുതരാവസ്ഥയില്‍ കാന്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഞായറാഴ്ചയായിരുന്നു അന്ത്യം. കുടുംബപ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചനകള്‍. 

ഔദ്യോഗിക വസതിയില്‍ വിഷം കഴിച്ചരീതിയില്‍ നാലു ദിവസം മുന്‍പാണ് അദ്ദേഹത്തെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വളരെ നാളുകളായി സുരേന്ദ്ര കുമാര്‍ ദാസ് കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നത്. 

ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന് മുമ്പ് മരിക്കാനുള്ള വഴികളെക്കുറിച്ച് അദ്ദേഹം ഗൂഗിളില്‍ സെര്‍ച്ച് നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. കത്തി ഉപയോഗിച്ച് മരിക്കുന്ന വിധം, ജീവിതം എങ്ങനെ അവസാനിപ്പിക്കാം എന്ന കാര്യങ്ങളാണ് സുരേന്ദ്രകുമാര്‍ ദാസ് ഗൂഗിളില്‍ തിരഞ്ഞിരുന്നത്. ലാപ്‌ടോപ്പും ഫോണും പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യത്തെക്കുറിച്ചുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com