അവധിയാണെന്ന് സഹപാഠികള്‍ക്ക് വ്യാജസന്ദേശം അയച്ചു; ശകാരത്തില്‍ നം നൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു 

സ്‌കൂള്‍ അവധി എന്ന് വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് ശകാരിച്ചതില്‍ മനംനൊന്ത് ഒന്‍പതാം ക്ലാസ്സുകാരന്‍ ആത്മഹത്യ ചെയ്തു
അവധിയാണെന്ന് സഹപാഠികള്‍ക്ക് വ്യാജസന്ദേശം അയച്ചു; ശകാരത്തില്‍ നം നൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു 

ചെന്നൈ: സ്‌കൂള്‍ അവധി എന്ന് വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് ശകാരിച്ചതില്‍ മനംനൊന്ത് ഒന്‍പതാം ക്ലാസ്സുകാരന്‍ ആത്മഹത്യ ചെയ്തു. പ്രവൃത്തിദിവസമായിരുന്നെങ്കിലും അവധിയാണെന്ന് പറഞ്ഞ് കൂട്ടുകാരെ പറ്റിച്ച് സന്ദേശമയക്കുകയായിരുന്നു വിദ്യാര്‍ത്ഥി. മധുരൈയിലുള്ള കോര്‍പ്പറേഷന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. 

സന്ദേശം സത്യമെന്ന് കരുതി 50തോളം കുട്ടികള്‍ ക്ലാസില്‍ വരാതിരുന്നു. കുട്ടികള്‍ കൂട്ടത്തോടെ അവധിയെടുത്തതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് സന്ദേശവിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് കുട്ടിയെ വിളിച്ച് ശകാരിക്കുകയായിരുന്നു. കൂട്ടുകാര്‍ അടക്കം കുറ്റക്കാരനാക്കി അധിക്ഷേപിച്ചതിനെത്തുടര്‍ന്നുണ്ടായ മനോവിഷമമാണ് കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com