കൊല നടത്തി ട്രക്ക് മോഷണവും മറിച്ചു വില്‍പ്പനയും; എട്ട് വര്‍ഷം വിലസിയ കൊടും കുറ്റവാളി സംഘം പിടിയില്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 12th September 2018 05:29 PM |
Last Updated: 12th September 2018 05:31 PM | A+A A- |

ഭോപ്പാല്‍: ട്രക്ക് ഡ്രൈവര്‍മാരും ക്ലീനര്‍മാരുമടക്കം 33 പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്‍പത് പേര്‍ അറസ്റ്റില്‍. സംഘത്തിന്റെ തലവന്‍മാരായ ജയകരന്‍ പ്രജാപതി, ആദേഷ് ഖംബ്ര എന്നിവരും പിടിയിലായവരിലുണ്ട്. അറസ്റ്റിലായ ഒന്‍പത് പേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ട്രക്ക് മോഷണത്തിന്റെ ഭാഗമായാണ് 33 പേരെയും കൊലപ്പെടുത്തിയതെന്ന കുറ്റം ഇവര്‍ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
2010 മുതല്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ മോഷണവും കൊലപാതകങ്ങളും. ട്രക്ക് ഡ്രൈവര്‍മാരെ കൊന്നതിന് ശേഷം അവരുടെ വാഹനവും വാഹനത്തിലുള്ള ചരക്കും വില്‍പന നടത്തുകയാണ് സംഘം ചെയ്യുന്നത്.
മധ്യപ്രദേശില്‍ 15ഓളം കൊലപാതകങ്ങലാണ് സംഘം ഇത്തരത്തില്‍ നടത്തിയിട്ടുള്ളത്. മഹാരാഷ്ട്രയില്‍ എട്ട്, ഛത്തീസ്ഗഢില്‍ അഞ്ച്, ഒഡിഷയില്‍ രണ്ട് എന്നിങ്ങനെയാണ് ഇവരുടെ കൊലപാതകങ്ങള്‍.
റോഡരികിലെ ഭക്ഷണശാലകളില്‍ നിന്നു ട്രക്ക് ഡ്രൈവര്‍മാരുമായി സൗഹൃദം സ്ഥാപിച്ചാണ് ഇവര്‍ കൃത്യം ചെയ്യുന്നത്. ഭക്ഷണത്തില്‍ ലഹരി രുന്നു കലര്‍ത്തി പിന്നീട് െ്രെഡവറെയും ക്ലീനറേയും ബോധരഹിതനാക്കും. ഒറ്റപ്പെട്ട ഇടങ്ങളിലേക്കു ട്രക്കുമായി പോയ ശേഷം അതിക്രൂരമായി കൊല ചെയ്യും. പിന്നീട് സഹായികളെ കൂടെക്കൂട്ടി മൃതദേഹങ്ങള്‍ കാട്ടില്‍ മറവു ചെയ്യും. സഹായികളോടൊപ്പം വാഹനവും ചരക്കും വില്‍പ്പന നടത്തി പണമാക്കും.
സമാനമായ മോഷണവുമായി ബന്ധപ്പെട്ടു കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഘത്തലവന്‍ ആദേഷ് ഖംബ്ര മഹാരാഷ്ട്രയില്‍ വച്ചും അറസ്റ്റിലായിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ വീണ്ടും മോഷണത്തില്‍ വ്യാപൃതനാകുകയായിരുന്നു.