പൈഥഗോറസ്, ഐൻസ്റ്റീൻ, ന്യൂട്ടൻ; ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങൾക്കൊപ്പം ഇനി നമോയും!
By സമകാലികമലയാളം ഡെസ്‌ക് | Published: 12th September 2018 03:55 PM |
Last Updated: 12th September 2018 03:56 PM | A+A A- |

ന്യൂഡൽഹി: ഇന്ധന വില അടിക്കടി വർധിക്കുന്നതിനെതിരേ രാജ്യമെങ്ങും വൻ പ്രതിഷേധമാണ്. കേന്ദ്ര സർക്കരിനെ അടപടലം ട്രോളുകയാണ് സോഷ്യൽ മീഡിയ. അത്തരമൊരു ട്രോളാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. മുൻ എം.പിയും കോൺഗ്രസ് സോഷ്യൽ മീഡിയ മേധാവിയുമായ നടി ദിവ്യ സ്പന്ദന ട്വിറ്ററിലിട്ട പോസ്റ്റാണ് വൈറലായത്.
Some of the equations that changed the world pic.twitter.com/XC93frZ1wh
— Divya Spandana/Ramya (@divyaspandana) September 12, 2018
പൈഥഗോറസ്, ആൽബർട്ട് ഐൻസ്റ്റീൻ, ഐസക് ന്യൂട്ടൻ എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഉൾപ്പെടുത്തിയ ട്വീറ്റാണ് കൗതുകമാകുന്നത്. ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങൾക്കൊപ്പം ഇനി നമോയുമുണ്ടെന്നാണ് ദിവ്യയുടെ പരിഹാസ ട്വീറ്റ്. പൈഥഗോറസ് സിദ്ധാന്തവും ആൽബർട്ട് ഐൻസ്റ്റീന്റെയും ന്യൂട്ടന്റെയും സമവാക്യവും ഇന്ധന വില വർദ്ധനയിൽ ബിജെപിയുടെ ബാർ ഡയഗ്രവും ഉൾപ്പെടുത്തിയൊരു ചിത്രവും ഇതിനൊപ്പമുണ്ട്. ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങളെന്ന് അടിക്കുറിപ്പുമുണ്ട്.