കരിമ്പ് കൃഷി വർധിച്ചാൽ പ്ര​മേ​ഹം കൂടും: അതുകൊണ്ട് വേറെ വിളകളും കൃഷിചെയ്യണമെന്ന് യോ​ഗി ആദിത്യനാഥ്

രാജ്യത്ത് ക​രി​മ്പ് കൃ​ഷി ചെയ്യുന്നത് വ​ർ​ധി​ച്ചാ​ൽ പ​ഞ്ച​സാ​രയുടെ ഉ​പ​ഭോ​ഗ​വും അ​തി​നൊ​പ്പം പ്ര​മേ​ഹ​വും കൂ​ടു​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്.
കരിമ്പ് കൃഷി വർധിച്ചാൽ പ്ര​മേ​ഹം കൂടും: അതുകൊണ്ട് വേറെ വിളകളും കൃഷിചെയ്യണമെന്ന് യോ​ഗി ആദിത്യനാഥ്

ല​ഖ്നൗ: രാജ്യത്ത് ക​രി​മ്പ് കൃ​ഷി ചെയ്യുന്നത് വ​ർ​ധി​ച്ചാ​ൽ പ​ഞ്ച​സാ​രയുടെ ഉ​പ​ഭോ​ഗ​വും അ​തി​നൊ​പ്പം പ്ര​മേ​ഹ​വും കൂ​ടു​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. അതുകൊണ്ട് ക​ർ​ഷ​ക​ർ ക​രി​മ്പ് മാ​ത്ര​മ​ല്ലാ​തെ മ​റ്റ് വി​ള​ക​ളും കൃ​ഷി ചെ​യ്യ​ണ​മെ​ന്നാണ് യോ​ഗി പ​റ​യുന്നത്. ഭാ​ഗ്പ​തി​ൽ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു  മു​ഖ്യ​മ​ന്ത്രി. ക​രി​മ്പ് കൃ​ഷി​ക്ക് പ്ര​ശ​സ്ത​മാ​യ സ്ഥ​ല​മാ​ണ് ഭാ​ഗ്പ​ത്.

ഡ​ൽ‌​ഹി​യി​ലെ വി​പ​ണി ഇ​വി​ടു​ത്തെ ആ​ളു​ക​ൾ​ക്ക് ഏ​റ്റ​വും പ്ര​യോ​ജ​ന​ക​ര​മാ​ണ്. നി​ങ്ങ​ൾ വി​വി​ധ​ത​ര​ത്തി​ലു​ള്ള പ​ച്ച​ക്ക​റി​ക​ളും മ​റ്റു വി​ള​ക​ളും കൃ​ഷി ചെ​യ്താ​ൽ  അ​ത് സം​സ്ഥാ​ന​ത്തി​ന് ഗു​ണ​ക​ര​മാ​കും. ക​ർ​ഷ​ക​രെ​യും പാ​വ​പ്പെ​ട്ട​വ​രെ​യും മു​ഖ്യ​ധാ​ര​യി​ലേ​ക്കു കൊ​ണ്ടു​വ​രി​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും യോ​ഗി ആദിത്യനാഥ്  പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com