'സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ സൈന്യത്തെ സഹായിച്ചത് പുലിമൂത്രം'; വെളിപ്പെടുത്തലുമായി സൈനിക ഉദ്യോഗസ്ഥന്‍

സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്ന സമയത്ത് പട്ടികളെ അവിടെ നിന്ന് നീക്കാനായിട്ടായിരുന്നു സൈന്യം പുലിയുടെ സഹായം തേടിയത്
'സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ സൈന്യത്തെ സഹായിച്ചത് പുലിമൂത്രം'; വെളിപ്പെടുത്തലുമായി സൈനിക ഉദ്യോഗസ്ഥന്‍

പൂനെ; 2016 ല്‍ പാക്കിസ്ഥാന്‍ സ്വാധീന മേഖലയില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന ഒരു രഹസ്യമാണ് പുറത്തുവരുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ ഇന്ത്യന്‍ സൈന്യം പുള്ളിപ്പുലിയുടെ മൂത്രവും വിസര്‍ജ്യവും ഉപയോഗിച്ചു എന്നാണ് മുന്‍ നഗ്രോട്ടാ കോര്‍പ്‌സ് കമാന്റര്‍ ലഫ്റ്റനന്റ് ജനറല്‍ രാജേന്ദ്ര നിമ്പോര്‍കറുടെ  വെളിപ്പെടുത്തല്‍. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്ന സമയത്ത് പട്ടികളെ അവിടെ നിന്ന് നീക്കാനായിട്ടായിരുന്നു സൈന്യം പുലിയുടെ സഹായം തേടിയത്. 

അക്രമണം നടത്തിയ മേഖലയിലെ പട്ടികളെ പുലികള്‍ അക്രമിക്കാറുണ്ടെന്ന് മനസിലാക്കി. ഇത്തരം അക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി രാത്രികളില്‍ പ്രദേശത്ത് തങ്ങുകയാണ് ചെയ്യുന്നത്. പ്രദേശം കടക്കുന്ന സമയത്ത് പട്ടികള്‍ കുരയ്ക്കുകയോ അക്രമിക്കുകയോ ചെയ്താല്‍ ഇത് ഓപ്പറേഷനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സൈന്യത്തിന് തോന്നി. ഇത് തടയാനായി പുലിയുടെ മൂത്രവും മലവും അവിടെ തളിക്കുകയായിരുന്നു. ഇതോടെ പട്ടികള്‍ അവിടെ നിന്നും മാറിയെന്നാണ് നിമ്പോര്‍കര്‍ പറയുന്നത്. 

ഇതീവ രഹസ്യമായിട്ടായിരുന്നു ഓപ്പറേഷന്‍ നടത്തിയത്. ഒരു ആഴ്ചയില്‍ ഓപ്പറേഷന്‍ നടത്തണം എന്നായിരുന്നു പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ നിര്‍ദേശം. ഇതിനെക്കുറിച്ച് തങ്ങളുടെ ട്രൂപ്പിനോട് സംസാരിച്ചെങ്കിലും എവിടെയാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. അക്രമണം നടത്തുന്നതിന്റെ തലേ ദിവസം മാത്രമാണ് ഇത് അവരോട് പറയുന്നത്. തീവ്രവാദികളുടെ പ്രവര്‍ത്തന മേഖല കണ്ടെത്തിയിരുന്നു. അവരെ നിരീക്ഷിക്കുകയും സമയക്രമം മനസിലാക്കുകയും ചെയ്തു. അങ്ങനെ 3.30 തിന് അക്രമണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അതിന് മുന്‍പായി സൈന്യത്തിന് സുരക്ഷിതമായ സ്ഥലത്ത് എത്തണമായിരുന്നു. വളരെ ബുദ്ധിമുട്ടേറിയതായിരുന്നു അവരുടെ യാത്ര. അവരുടെ മൂന്ന് കേന്ദ്രങ്ങള്‍ തകര്‍ക്കുകയും 29 തീവ്രവാദികളെ കൊല്ലുകയും ചെയ്തു. അദ്ദഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com