സ്റ്റേഷനിലെത്തിച്ച പ്രതിയുടെ അടിയേറ്റ് പൊലീസുകാരന്‍ മരിച്ചു; വീഡിയോ പുറത്ത്

ആദ്യം തലയ്ക്കടിയേറ്റ പോലീസുദ്യോഗസ്ഥന്‍ ബോധരഹിതനായി വീഴുന്നതും തുടര്‍ന്ന് അടുത്തിരുന്ന മറ്റൊരുദ്യോഗസ്ഥനെ ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സ്റ്റേഷനിലെത്തിച്ച പ്രതിയുടെ അടിയേറ്റ് പൊലീസുകാരന്‍ മരിച്ചു; വീഡിയോ പുറത്ത്

ഭോപ്പാല്‍:പ്രതിയുടെ അടിയേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരന്‍ മരിച്ചു. മറ്റൊരു പോലീസുദ്യോഗസ്ഥന്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം.  സ്‌റ്റേഷനിലെത്തിച്ചതിന് ശേഷമായിരുന്നു പ്രതി പൊലീസുകാരെ പിക്കാസുകൊണ്ട് മര്‍ദ്ദിച്ചത്‌ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടു. ഞായറാഴ്ചയാണ് സംഭവം.

സ്ഥലത്തെ അങ്ങാടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ്  പ്രതി വിഷ്ണു രാജ്‌വത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്ത് കാണാനെത്തിയതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതി തിരിച്ചെത്തിയപ്പോള്‍  പോലീസുകാരെ ആക്രമിക്കുകയായിരുന്നു.  ആദ്യം തലയ്ക്കടിയേറ്റ പോലീസുദ്യോഗസ്ഥന്‍ ബോധരഹിതനായി വീഴുന്നതും തുടര്‍ന്ന് അടുത്തിരുന്ന മറ്റൊരുദ്യോഗസ്ഥനെ ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതിനു ശേഷം പ്രതി പുറത്തേക്കിറങ്ങിപ്പോകുന്നതും കാണാം. 

പരുക്കേറ്റ പൊലീസുകാരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ഉമേഷ് ബാബു ആശുപത്രിയില്‍ വെച്ച് മരിച്ചു. പ്രതിയേയും കാണാനെത്തിയ സുഹൃത്തിനേയും പിന്നീട് പോലിസ് അറസ്റ്റുചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com