അമ്മായിയമ്മയെ രക്ഷിക്കാന്‍ തോട്ടില്‍ ചാടിയ യുവതിക്ക് ദാരുണാന്ത്യം

ജലസേചനത്തിനുള്ള തോട്ടിലേക്ക് അമ്മായിയമ്മ കാല്‍വഴുതി വീണപ്പോള്‍ രക്ഷിക്കാനായി പിന്നാലെ ചാടിയതാണ് മരുമകള്‍
അമ്മായിയമ്മയെ രക്ഷിക്കാന്‍ തോട്ടില്‍ ചാടിയ യുവതിക്ക് ദാരുണാന്ത്യം

മച്ചിലിപട്ടണം (ആന്ധ്രാപ്രദേശ്): കാല്‍വഴുതി തോട്ടില്‍ വീണ അമ്മായിയമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം. ജലസേചനത്തിനുള്ള തോട്ടിലേക്ക് അമ്മായിയമ്മ കാല്‍വഴുതി വീണപ്പോള്‍ രക്ഷിക്കാനായി പിന്നാലെ ചാടിയതാണ് മരുമകള്‍. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. 

തോടിനരികില്‍ തുണി കഴുകുന്നതിനിടെയാണ് അമ്മായിയമ്മ തോട്ടിലേക്ക് വീണത്. അമ്മ വീണതിന് പിന്നാലെ രക്ഷിക്കാനായി മരുമകളും ചാടി. പക്ഷെ ഇരുവരും ഒഴുക്കില്‍പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ആളുകളെത്തി പ്രായമായ സ്ത്രീയെ രക്ഷിച്ചു. മരുമകളെ രക്ഷിക്കാനായില്ലെന്നും മൃതദേഹത്തിനായുള്ള തിരച്ചില്‍ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com