ബ്യൂട്ടിപാര്‍ലറില്‍ യുവതിയെ കയ്യേറ്റം ചെയ്ത് ഡിഎംകെ നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, അറസ്റ്റ്, സസ്‌പെന്‍ഷന്‍ 

തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാവ് സ്ത്രീയെ അതിക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ബ്യൂട്ടിപാര്‍ലറില്‍ യുവതിയെ കയ്യേറ്റം ചെയ്ത് ഡിഎംകെ നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, അറസ്റ്റ്, സസ്‌പെന്‍ഷന്‍ 

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാവ് സ്ത്രീയെ അതിക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചെന്നൈ പേരാമ്പലൂരിലെ ബ്യൂട്ടി പാര്‍ലറില്‍ ഡിഎംകെയുടെ കോര്‍പറേഷന്‍ പ്രതിനിധി സ്ത്രീയെ അതിക്രൂരമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

മെയ് 25 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. സ്ത്രീയെ ശെല്‍വകുമാര്‍ ഒരു ദയയുമില്ലാതെ ചവിട്ടുകയാണ്. കൂടെയുളളവര്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അതൊന്നും ഗൗനിക്കാതെ ആക്രമണം തുടരുകയാണ്. സംഭവം വിവാദമായതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഡിഎംകെ ശെല്‍വകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com