രാഹുല്‍ 'പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്ന മനോരോഗി' ; അധിക്ഷേപവുമായി യുവമോര്‍ച്ച നേതാവ്

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച, മാനസികരോഗിയായ പയ്യന്‍ ഇപ്പോള്‍ പ്രധാനമന്ത്രി പദമാണ് സ്വപ്‌നം കാണുന്നത്
രാഹുല്‍ 'പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്ന മനോരോഗി' ; അധിക്ഷേപവുമായി യുവമോര്‍ച്ച നേതാവ്

അഹമ്മദാബാദ് : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ കടുത്ത അധിക്ഷേപവുമായി യുവമോര്‍ച്ച നേതാവ്. 'രാഹുല്‍ഗാന്ധി പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്ന മനോരോഗി' ആണെന്നായിരുന്നു യുവമോര്‍ച്ച നേതാവിന്റെ പ്രസ്താവന. ഭാരതീയ ജനതാ യുവമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി അഭിജിത് മിശ്രയാണ് രാഹുലിനെതിരെ കടുത്ത പരാമര്‍ശം നടത്തിയത്. 

'രാഹുല്‍ഗാന്ധിയെ പാര്‍ട്ടി പ്രസിഡന്റാക്കിയതിന് കോണ്‍ഗ്രസിന് നന്ദി പറയുകയാണ്. ഇത് ബിജെപിക്ക് ഗുണകരമാണ്. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കുന്ന കാലത്തോളം ബിജെപിക്ക് പേടിക്കേണ്ടതില്ല. രാഹുല്‍ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മല്‍സരിക്കാനാണ് ശ്രമിക്കുന്നത്.' 

'വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച, മാനസികരോഗിയായ പയ്യന്‍ ഇപ്പോള്‍ പ്രധാനമന്ത്രി പദമാണ് സ്വപ്‌നം കാണുന്നത്. ചട്ടിയില്‍ വളര്‍ത്തുന്ന മരം അരയാലായി പടര്‍ന്നു പന്തലിക്കാന്‍ ശ്രമിക്കുന്നത് പോലെയാണത്. ഇതുപോലെ ചില വിഡ്ഢികള്‍ പ്രധാനമന്ത്രി ആകാമെന്ന് സ്വപ്‌നം കാണുന്നു'. അഭിജിത് മിശ്ര അഭിപ്രായപ്പെട്ടു. 

നിരവധി ബിജെപി നേതാക്കളും മന്ത്രിയും സന്നിഹിതരായിരുന്ന വേദിയില്‍ വെച്ചാണ് യുവമോര്‍ച്ച നേതാവ് രാഹുലിനെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ചത്. രാജ്യത്തെ യുവാക്കള്‍ സിനിമാതാരങ്ങളായ ഷാറൂഖ് ഖാന്‍, സല്‍മാന്‍ഖാന്‍, അമീര്‍ഖാന്‍ തുടങ്ങിയവരെയല്ല ആരാധിക്കേണ്ടത്. പകരം മഹാറാണ പ്രതാപ്, ശിവജി, ചന്ദ്രശേഖര്‍ ആസാദ്, റാംപ്രസാദ് ബിസ്മില്‍, മംഗള്‍ പാണ്ഡെ, ഗുരു ഗോബിന്ദ് സിംഗ് എന്നിവരെയാണ് ആരാധനാപാത്രങ്ങളായി കാണേണ്ടതെന്നും യുവമോര്‍ച്ച നേതാവ് ഉപദേശിച്ചു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com