രൂപ മൂല്യം തകര്‍ന്ന് താഴേക്ക്, ഇന്ധന വില പിടിവിട്ട് മേലേയ്ക്ക് ; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു

ശനിയാഴ്ചയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുക
രൂപ മൂല്യം തകര്‍ന്ന് താഴേക്ക്, ഇന്ധന വില പിടിവിട്ട് മേലേയ്ക്ക് ; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു

ന്യൂഡല്‍ഹി : രാജ്യത്തെ സാമ്പത്തിക സ്ഥിതി ഗുരുതര പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര ഉന്നതതലയോഗം വിളിച്ചു. രൂപയുടെ മൂല്യശോഷണം തുടരുകയും ഇന്ധന വില പിടിവിട്ട് ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് യോഗം. 

ശനിയാഴ്ചയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുക. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍, ധനവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

രൂപയുടെ മൂല്യ തകര്‍ച്ച പിടിച്ചുനിര്‍ത്തുക, ഇന്ധന വിലക്കയറ്റം നിയന്ത്രിക്കുക എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഇതിനുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ സമര്‍പ്പിക്കാന്‍ ആര്‍ബിഐയോടും ധനവകുപ്പിനോടും പ്രധാനമന്ത്രി നിര്‍ദേശിച്ചതായാണ് സൂചന. 

രൂപയുടെ മൂല്യശോഷണം തടയാന്‍ എന്‍ആര്‍ഐ ബോണ്ടുകള്‍ ഇറക്കുന്നത് അടക്കം പരിഗണനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 73 ആയി കൂപ്പുകുത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com