ബറേലി: ഭാര്യ രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതില്‍ കുപിതനായ ആള്‍ മൂത്ത മകളെ ടെറസില്‍നിന്നും താഴേക്ക് എടുത്തെറിഞ്ഞു. രണ്ടാമത്തെ കുഞ്ഞ് ആണ്‍കുട്ടിയാകാത്തതിലുള്ള കോപത്തിലാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഉത്തര്‍പ്രദേശിലെ പര്‍ദൗളി ഗ്രാമത്തില്‍ ഇന്നലെയാണ് സംഭവം.
വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് അര്‍വിന്ദ് ഗാംഗ്‌വാര്‍ എന്നയാള്‍ വീട്ടിലെ ടെറസിനു മുകളില്‍ നിന്ന് 18 മാസം പ്രായമുളള മകളെ താഴേക്കിട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അഞ്ചു ദിവസം മുന്‍പാണ് അര്‍വിന്ദിന്റെ ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. രണ്ടാമത്തതും പെണ്‍കുട്ടി ആയതോടെ അര്‍വിന്ദ് നിരാശയില്‍ ആയിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ഇന്നലെ മദ്യപിച്ചെത്തിയ അര്‍വിന്ദ് മകളെ ബലമായി പിടിച്ച് ടെറസിലേക്ക് കൊണ്ടുപോയി താഴേക്ക് എടുത്തെറിയുകയായിരുന്നു. സംഭവത്തില്‍ പിതാവിനെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ