2013 ലെ വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ സോഷ്യല്‍ മീഡിയ ഭ്രമം ; വെളിപ്പെടുത്തലുമായി വ്യോമസേനാ മേധാവി

സോഷ്യല്‍ മീഡിയ അമിതമായി ഉപയോഗിച്ചതു മൂലം പൈലറ്റിന്റെ ഉറക്കം കുറഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ധനോവ
2013 ലെ വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ സോഷ്യല്‍ മീഡിയ ഭ്രമം ; വെളിപ്പെടുത്തലുമായി വ്യോമസേനാ മേധാവി

ബംഗളുരു: 2013ലെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് യുദ്ധ വിമാനഅപകടത്തിന് കാരണം പൈലറ്റിന്റെ സോഷ്യല്‍ മീഡിയയോടുള്ള അത്യാസക്തി ആണെന്ന് വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ. സോഷ്യല്‍ മീഡിയ അമിതമായി ഉപയോഗിച്ചതു മൂലം പൈലറ്റിന്റെ ഉറക്കം കുറഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ധനോവ വെളിപ്പെടുത്തി. 

ബംഗളുരുവില്‍ 57ാമത് ഇന്ത്യന്‍ സൊസൈറ്റി ഓഫ് എയ്‌റോ സ്‌പെയ്‌സ് മെഡിസിന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു വ്യോമസേനാ മേധാവി. പൈലറ്റുമാര്‍ അടക്കമുള്ളവര്‍ രാത്രി വൈകിയും സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിക്കുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. ഒട്ടുമിക്ക വിമാന സര്‍വീസുകളും രാവിലെ ആറു മണിയ്ക്ക് തന്നെ സര്‍വീസ് ആരംഭിക്കും. ഇതോടെ മിക്ക പൈലറ്റുമാരും ഏതാനും സമയം മാത്രമാകും ഉറങ്ങുന്നുണ്ടാകുകയെന്ന് വ്യോമസേന മേധാവി പറഞ്ഞു. 

സര്‍വീസ് പുറപ്പെടുന്നതിന് മുമ്പ് പൈലറ്റുമാര്‍ കൃത്യമായി ഉറങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇതിനായി സംവിധാനം കണ്ടുപിടിക്കാന്‍ എയര്‍ചീഫ് മാര്‍ഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എയറോ സ്‌പേസിനോട് ആവശ്യപ്പെട്ടു. നേരത്തെ പൈലറ്റ് അമിതമായി മദ്യപിച്ചിട്ടുണ്ടോയെന്ന് ബാറില്‍ അദ്ദേഹത്തിന് മദ്യം വിളമ്പിയ ആള്‍ക്ക് മാത്രമേ അറിയാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇക്കാര്യം നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കിലും മറ്റുള്ളവര്‍ക്ക് അത് മനസിലാകുമായിരുന്നു. 

അദ്ദേഹത്തെ അന്നത്തെ ദിവസം ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കാനും കഴിയും. ഇന്ന് നമുക്കതിന് ബ്രീത്ത് അനലൈസറുകളുണ്ട്. അതുപോലെ പൈലറ്റുമാര്‍ കൃത്യമായി ഉറങ്ങിയിരുന്നോവെന്ന് പരിശോധിക്കാനും സംവിധാനങ്ങള്‍ വേണം. 2013 ല്‍ രാജസ്ഥാനിലെ ബാര്‍മറിലെ ഉത്തര്‍ലായിയില്‍ എയര്‍ഫോഴ്‌സ് ഫൈറ്റര്‍ ജെറ്റ് തകര്‍ന്നതിന് പിന്നിലും പൈലറ്റിന്റെ ഉറക്ക കുറവാണ് കാരണം. സോഷ്യല്‍ മീഡിയ അഡിക്ഷന്‍ കാരണം, ദിവസങ്ങളോളം പൈലറ്റിന് കൃത്യമായ ഉറക്കമുണ്ടായിരുന്നില്ല. വ്യോമസേന മേധാവി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com