ഇതാവണമെടാ പൊലീസ്; ആംബുലന്‍സ് ലഭിച്ചില്ല,ഗര്‍ഭിണിയെ തോളിലേറ്റി പൊലീസുകാരന്‍

പ്രസവവേദനായാല്‍ പിടയുന്ന യുവതിയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് പൊലീസുകാരന്‍ 
ഇതാവണമെടാ പൊലീസ്; ആംബുലന്‍സ് ലഭിച്ചില്ല,ഗര്‍ഭിണിയെ തോളിലേറ്റി പൊലീസുകാരന്‍

ചെന്നൈ: ഇത് താന്‍ടാ പൊലീസ് എന്ന് ഈ ഗ്രാമം പറയുന്നു. ഇതാവണം പൊലീസ് എന്ന് എല്ലാവരും പറയുന്നു. പ്രസവവേദനയാല്‍ പിടയുന്ന യുവതിക്ക് പൊലീസുകാരന്‍ തുണയായത് യുവതിക്ക് ജീവിതകാലത്ത് ഒരിക്കലും മറക്കാനാവാത്ത വിധമായിരുന്നു.

പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവിനോട് യുവതി വിവരം പറഞ്ഞെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ വാഹനം ലഭിച്ചില്ല. സഹായത്തിനായി ഭര്‍ത്താവ് പല വഴികളിലും മുട്ടി. ആംബുലന്‍സിനായി വിളിച്ചുനോക്കിയപ്പോള്‍ ലഭ്യമല്ലെന്ന് മറുപടി കിട്ടിയതോടെ ഭര്‍ത്താവ് എന്തുചെയ്യുമെന്നറിയാതെ ദുഖിതനായി. എന്നാല്‍ ഈ പൊലീസുകാരന്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിവരെ ചുമന്നു. ഹോസ്പിറ്റലില്‍ എത്തിയതിന് പിന്നാലെ യുവതി കുഞ്ഞിന് ജന്മം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com