മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് മുന്‍ ഡിജിപിയുടെ മകനെ അറസ്റ്റുചെയ്തു 

അറസ്റ്റിനുശേഷം ഇയാളെ വൈദ്യപരിശോധനയ്ക്ക് വിദ്ധേയനാക്കിയെന്നും ഇതില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു
മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് മുന്‍ ഡിജിപിയുടെ മകനെ അറസ്റ്റുചെയ്തു 

മുസാഫര്‍പൂര്‍: ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് മുന്‍ ബിഹാര്‍ ഡിജിപിയുടെ മകനെ അറസ്റ്റുചെയ്തു. സുരഭ ഝായാണ് ഹോട്ടല്‍ അധികൃതരുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായത്. അറസ്റ്റിനുശേഷം ഇയാളെ വൈദ്യപരിശോധനയ്ക്ക് വിദ്ധേയനാക്കിയെന്നും ഇതില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയിലും സംഭവം വ്യക്തമായതോടെ ഇയാളെ ജയിലിലടയ്ക്കുകയായിരുന്നു. 

2008ല്‍ പൊലീസ് സേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റെ മകനാണ് അറസ്റ്റിലായ സുരഭ ഝാ. നിതിഷ് കുമാര്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷത്തിലധികമായി ബീഹാറില്‍ മദ്യത്തിന്റെ വില്‍പനയും ഉപഭോകവും പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com