മോഡേണ്‍ ജീവിതരീതിയും പുരുഷ സുഹൃത്തുക്കളും; യുവതിയെ മുന്‍ സഹപാഠി കൊലപ്പെടുത്തി, കത്തികൊണ്ട് ആഞ്ഞുകുത്തിയത് 38തവണ 

യുവതി ആധുനിക ജീവിതരീതി തുടര്‍ന്നുപോന്നതും പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ചതുമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്
മോഡേണ്‍ ജീവിതരീതിയും പുരുഷ സുഹൃത്തുക്കളും; യുവതിയെ മുന്‍ സഹപാഠി കൊലപ്പെടുത്തി, കത്തികൊണ്ട് ആഞ്ഞുകുത്തിയത് 38തവണ 

ഇന്‍ഡോര്‍: കത്തി ഉപയോഗിച്ച് 38തവണ കുത്തി 25കാരിയായ യുവതിയെ മുന്‍ സഹപാഠി കൊലപ്പെടുത്തി. ഇന്‍ഡോറില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവതി ആധുനിക ജീവിതരീതി തുടര്‍ന്നുപോന്നതും പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ചതുമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്. സുപ്രിയ ജെയിന്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 

കമലേഷ് സഹു എന്ന യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്തു. ഹൈസ്‌കൂള്‍ മുതല്‍ സുപ്രിയയെ പ്രണയിക്കുകയാണെന്നും സുപ്രിയയുടെ മാറിയ ജീവിതരീതി തനിക്ക് താങ്ങാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ പറഞ്ഞു. 

ഒരു മാധ്യമസ്ഥാപനത്തില്‍ ബാക്ക്-ഓഫീസ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു സുപ്രിയ. വ്യാഴാഴ്ച്ച ജോലി കഴിഞ്ഞ് മടങ്ങി വരവെയാണ് യുവതിയെ ഇയാള്‍ ആക്രമിച്ചത്. സുപ്രിയയുടെ മുടി വലിച്ചുപിടിച്ചശേഷം കത്തികൊണ്ട് ആഞ്ഞ് കുത്തുകയായിരുന്നു. സംഭവം കണ്ട് വഴിയിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടിയടുത്തെങ്കിലും ഇവരെ കമലേഷ് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി. അടുത്താല്‍ കുത്തിക്കൊല്ലുമെന്നായിരുന്നു ഭീഷണി. ഇതേത്തുടര്‍ന്ന് യുവാക്കള്‍ മറ്റൊരു റോഡില്‍ പ്രവേശിച്ചശേഷം പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തിയപ്പോള്‍ സംഭവസ്ഥലത്ത് ചോരയില്‍ കുളിച്ച് കത്തിയുമായി സുപ്രിയയുടെ മൃതദേഹത്തിന് മുകളില്‍ ഇരിക്കുന്ന യുവാവിനെയാണ് കണ്ടത്. സുപ്രിയയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

കമലേഷിനെ അറസ്റ്റ് ചെയ്‌തെന്നും കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പൊലീസ് പറഞ്ഞു. തനിക്ക് സുപ്രിയയെ ഇഷ്ടമായിരുന്നെന്നും 9-ാം ക്ലാസ്സില്‍വച്ച് സുപ്രിയയോട് പ്രണയം തുറന്നുപറഞ്ഞപ്പോള്‍ ജോലി ലഭിച്ചശേഷം എന്നായിരുന്നു മറുപടിയെന്നും ഇയാള്‍ പറഞ്ഞു. സുപ്രിയയുടെ വാക്കനുസരിച്ച് താന്‍ ഇത്രയും നാള്‍ കാത്തിരിക്കുകയായിരുന്നെന്നും കമലേഷ് പറഞ്ഞു. അവള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തന്നെ ക്രുദ്ധനാക്കിയെന്നും ഓഫീസിലെ പുരുഷന്‍മാരുമായി സുപ്രിയ സംസാരിക്കുന്നതു കണ്ടപ്പോള്‍ ദേഷ്യം തോന്നി കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നെന്നും പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com