വാടകവീട്ടില്‍ യുവതി ആത്മഹത്യചെയ്ത നിലയില്‍; കൊലപാതകമെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ 

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായി സേവനം ചെയ്യുകയായിരുന്നു യുവതി
വാടകവീട്ടില്‍ യുവതി ആത്മഹത്യചെയ്ത നിലയില്‍; കൊലപാതകമെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ 

ഭുവനേശ്വര്‍: വാടകവീട്ടില്‍ യുവതിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ കൊലപാതക ആരോപണവുമായി കുടുംബാംഗങ്ങള്‍. മാനസ്വിനി ബാരിക് എന്ന യുവതിയെയാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഒഡീഷയിലെ ഭുവനേശ്വറിലുള്ള വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായി സേവനം ചെയ്യുകയായിരുന്നു യുവതി. 

മാനസ്വിനിയുടെ സഹോദരന്‍ നിരന്തരമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടാതെവന്നതോടെ ആശുപത്രിയിലെ സഹപ്രവര്‍ത്തകരോട് വിവരം തിരക്കുകയായിരുന്നു. പിന്നാലെ വാടകവീട്ടിലെത്തി അന്വേഷിച്ചപ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയില്‍ കാണപ്പെട്ടു. വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനാല്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍തകര്‍ത്ത് വീടിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 

ബാങ്കോക്കില്‍ ഡോക്ടറായി ജോലിചെയ്യുന്ന ഭര്‍ത്താവുമായി അകന്നുകഴിയുകയാണ് മാനസ്വിനി. ഇരുവരും വിവാഹമോചനത്തിന് അപക്ഷേ നല്‍കിയിട്ടുണ്ട്. വിവാഹമോചനത്തിലെത്തി നില്‍ക്കുകയാണെന്നും തന്റെ മകള്‍ ആത്മബലമുള്ള കുട്ടിയാണെന്നും ആത്മഹത്യ പോലൊരു ചിന്ത ഒരിക്കലും മകളില്‍ ഉണ്ടാകില്ലെന്നും മാനസ്വിനിയുടെ അച്ഛന്‍ പറഞ്ഞു. കേസന്വേഷണത്തില്‍ മകളുടെ കൊലയാളി ആരെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com