'ആ തുക ഞങ്ങള്‍ക്ക് വേണ്ട'; രവാരി കൂട്ടബലാത്സംഗ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ 

ഹരിയാനയില്‍ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംംഗത്തിനിരയാക്കിയ  കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
'ആ തുക ഞങ്ങള്‍ക്ക് വേണ്ട'; രവാരി കൂട്ടബലാത്സംഗ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ 

ചണ്ഡീഗഡ്: ഹരിയാനയില്‍ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംംഗത്തിനിരയാക്കിയ  കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.മുഖ്യപ്രതികളെക്കുറിച്ച് വിവരമില്ല. അതേസമയം പെണ്‍കുട്ടിയുടെ കുടുംബം സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക തിരികെനല്‍കി. 

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയതിന് രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ നേടിയ പെണ്‍കുട്ടിക്കാണ് ദുരനുഭവം. 
അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി രവാരിയിലെ കോച്ചിങ് സെന്ററിലേക്ക് പോകും വഴിയാണ് സംഭവം. കാറിലെത്തിയ മൂന്നംഗസംഘം പെണ്‍കുട്ടിയെ സമീപത്തെ വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. വയലില്‍ വെച്ച് മൂന്നുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

വയലിലുണ്ടായിരുന്ന മറ്റുചിലരും യുവാക്കള്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. എല്ലാവരും തന്റെ ഗ്രാമത്തിലുള്ളവരാണെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. 

പരാതിയില്‍ കേസെടുക്കാനോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ പൊലീസ് തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. നിരവധി പൊലീസ് സ്‌റ്റേഷനുകള്‍ കയറിയിറങ്ങിയ ശേഷമാണ് സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കുറ്റകൃത്യം നടന്ന പ്രദേശത്തിന് പുറത്തുള്ള പൊലീസ് രജിസ്റ്റര്‍ ചെയ്യുന്ന എഫ്‌ഐആര്‍ ആണ് സീറോ എഫ്‌ഐആര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com