ജെഎന്‍യുവിലെ ഇടതുപക്ഷ വിജയം രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നത്: ഇ.പി ജയരാജന്‍

ജെഎന്‍യുവില്‍  വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഇടത് സഖ്യത്തിന് അഭിവാദ്യങ്ങളര്‍പ്പിച്ച് മന്ത്രി ഇ.പി ജയരാജന്‍.
 ജെഎന്‍യുവിലെ ഇടതുപക്ഷ വിജയം രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നത്: ഇ.പി ജയരാജന്‍

ജെഎന്‍യുവില്‍  വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഇടത് സഖ്യത്തിന് അഭിവാദ്യങ്ങളര്‍പ്പിച്ച് മന്ത്രി ഇ.പി ജയരാജന്‍. ജെഎന്‍യുവിലെ ഇടതുപക്ഷ വിജയം രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നതാണ്. വര്‍ഗ്ഗീയതക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായി ശാസ്ത്രബോധത്തോടെ ജനാധിപത്യ സംരക്ഷണത്തിന് വേണ്ടി ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. വിദ്യാര്‍ത്ഥികളെ അപരിഷ്‌കൃത സമൂഹത്തിലേക്ക് വലിച്ചിഴക്കുന്ന വര്‍ഗ്ഗീയ ശക്തികള്‍ക്കുള്ള കനത്ത തിരിച്ചടി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് ജെഎന്‍യുവിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണിത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢതന്ത്രങ്ങളെയെല്ലാം അതിജീവിച്ചാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന വന്‍ വിജയം നേടിയത്.
ഇടതുപക്ഷത്തിന് അഭിമാനകരമായ വിജയം സമ്മാനിച്ച ജെഎന്‍യുവിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഹൃദയാഭിവാദ്യം നേരുന്നു-അദ്ദേഹം പറഞ്ഞു. 

എഐഎസ്എ,എസ്എഫ്‌ഐ,എഐഎസ്എഫ്,ഡിഎസ്എഫ് എന്നീ സംഘടനകള്‍ ചേര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പ്രധാന സീറ്റുകളിലെല്ലാം ഇടതു സ്ഥാനാര്‍ഥികള്‍ക്കാണ് വിജയം. മലയാളിയായ എഐഎസ്എഫ് നേതാവ് അമുത ജയദീപ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എഐഎസ്എയുടെ അജീജാണ് പ്രസിഡന്റായി തരെഞ്ഞെടുക്കപ്പെട്ടത്. വോട്ടെണ്ണല്‍ അലങ്കോലപ്പെടുത്തി എബിവിപി വലിയ ആക്രമണമഴിച്ചുവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com