'ഞാന്‍ മന്ത്രിയല്ലേ അതുകൊണ്ട് ഇന്ധന വില ബാധിക്കുന്നില്ലല്ലോ'യെന്ന് റാംദാസ് അത്വാള്‍

മന്ത്രിപ്പണി പോയാല്‍ മാത്രമേ പെട്രോളിന്റെയും ഡീസലിന്റെയും വില താനറിയൂവെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു
'ഞാന്‍ മന്ത്രിയല്ലേ അതുകൊണ്ട് ഇന്ധന വില ബാധിക്കുന്നില്ലല്ലോ'യെന്ന് റാംദാസ് അത്വാള്‍


 ന്യൂഡല്‍ഹി: മന്ത്രിയായത് കൊണ്ട് ഇന്ധനവില തനിക്കൊരു പ്രശ്‌നമേയല്ലെന്ന് കേന്ദ്രമന്ത്രി റാംദാസ് അത്വാള്‍. മന്ത്രിപ്പണി പോയാല്‍ മാത്രമേ പെട്രോളിന്റെയും ഡീസലിന്റെയും വില താനറിയൂവെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനങ്ങള്‍ ഇന്ധന വില വര്‍ധനവില്‍ നട്ടം തിരിയുകയാണ് എന്നും മന്ത്രിക്ക് ഇക്കാര്യത്തില്‍ എന്താണ് അഭിപ്രായമെന്നും ചോദിച്ചപ്പോഴായിരുന്നു സമൂഹ്യനീതി-ശാക്തീകരണ വകുപ്പ് സഹമന്ത്രിയായ അത്വാളിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി. 

 പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട് എന്നും അദ്ദേഹം സമ്മതിച്ചു. സംസ്ഥാനങ്ങള്‍ നികുതി വരുമാനത്തില്‍ കുറവ് മതിയെന്ന് തീരുമാനിച്ച് കുറച്ചാല്‍ മതിയെന്നാണ് ഇതിന് പരിഹാരമായി മന്ത്രി ചൂണ്ടിക്കാട്ടിയത്. 
കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കുന്നതിന് കാര്യമായി

പരിശ്രമിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരുകളുടെ വാശിയാണ് ഇത്രയേറെ വില വര്‍ധിക്കാന്‍ കാരണമായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്‌ക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ് എന്നും കേന്ദ്രമല്ല , സംസ്ഥാന സര്‍ക്കാരുകളാണ് ഫലപ്രദമായ നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com