അഹമ്മദാബാദിലെ കെട്ടിടസമുച്ചയത്തില്‍ തീ പിടിത്തം ; 500 പേരെ   രക്ഷപെടുത്തി  (വീഡിയോ)

വറിന്റെ ബേസ്‌മെന്റില്‍ ടയര്‍ കത്തിച്ചതിനെ തുടര്‍ന്ന് മറ്റ് നിലകളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു.
അഹമ്മദാബാദിലെ കെട്ടിടസമുച്ചയത്തില്‍ തീ പിടിത്തം ; 500 പേരെ   രക്ഷപെടുത്തി  (വീഡിയോ)

അഹമ്മദാബാദ്:   ഹിമാലയ ടവറിന് സമീപമുള്ള പാര്‍പ്പിടസമുച്ചയത്തില്‍ അഗ്നിബാധ. വൈകുന്നേരം കെട്ടിട സമുച്ചയത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ടയര്‍ ഷോറൂമില്‍ നിന്നാണ് തീ പടര്‍ന്നത്.  സംഭവസ്ഥലത്ത് നിന്നും 500 പേരെ രക്ഷപെടുത്തിയതായി അഗ്നിശമന സേനാംഗങ്ങള്‍ അറിയിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

 ടവറിന്റെ ബേസ്‌മെന്റില്‍ ടയര്‍ കത്തിച്ചതിനെ തുടര്‍ന്ന് മറ്റ് നിലകളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്കൊപ്പം ആളുകളും താമസിക്കുന്ന കെട്ടിട സമുച്ചയമാണിത്. കൃത്യസമയത്തെ ഇടപെടല്‍ കൊണ്ട് വലിയ അപകടം ഒഴിവാക്കാന്‍ കഴിഞ്ഞുവെന്ന് രക്ഷാസേന വെളിപ്പെടുത്തി.  സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും കെട്ടിടത്തില്‍ നിന്നും ഇപ്പോഴും പുക ഉയരുന്നുണ്ട്. 

തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും പുറത്ത് കടക്കുന്നതിനിടെ ജയ് സോണിയെന്ന പതിമൂന്ന് വയസുകാരന് തീപ്പൊള്ളലേറ്റു.  മറ്റാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്നും സുരക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com