ആരോഗ്യവാനും സന്തോഷവാനുമായിരിക്കട്ടെ, മോദിക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍

ആരോഗ്യവാനും സന്തോഷവാനുമായിരിക്കട്ടെ, മോദിക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍
ആരോഗ്യവാനും സന്തോഷവാനുമായിരിക്കട്ടെ, മോദിക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അദ്ദേഹം ആരോഗ്യവാനും സന്തോഷവാനുമായിരിക്കട്ടെയെന്ന് ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി ആശംസിച്ചു.

സ്വന്തം മണ്ഡലമായ വാരാണസിയിലാണ് മോദി അറുപത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്നത്. വാരാണസില്‍ സ്‌കൂള്‍ കുട്ടികളോടൊത്തു സമയം ചെലവഴിക്കുന്ന മോദി തന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച സിനിമയും കാണും.

ഒട്ടറെ വികസന പദ്ധതികള്‍ക്കും മോദി ഇന്നു വാരാണാസിയില്‍ തുടക്കമിടുന്നുണ്ട്. 

രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രിക്ക് ഏറെക്കാലം ജനങ്ങളെ സമര്‍പ്പിതമായി സേവിക്കാനുള്ള ദീര്‍ഘായുസു ലഭിക്കട്ടെയെന്ന് രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു. 

നരേന്ദ്രമോദിയുടെ നേതൃത്വത്തിനു കീഴില്‍ ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ് ശക്തിയായി വളര്‍ന്നെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പിറന്നാള്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com