മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ കൂടി ലയനത്തിലേക്ക് ; വരുന്നത് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്ക്

ഏകീകരണം സംബന്ധിച്ച കാര്യങ്ങള്‍ ഈ ബാങ്കുകളുടെ ബോര്‍ഡുകള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വെളിപ്പെടുത്തി
മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ കൂടി ലയനത്തിലേക്ക് ; വരുന്നത് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്ക്


ന്യൂഡല്‍ഹി:  രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ അടുത്തഘട്ടം ലയനത്തിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ദേനാ, വിജയ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് ലയിച്ച് ഒന്നാവുന്നത്. ഇതോടെ രാജ്യത്തിലെ മൂന്നാമത്തെ വലിയ ബാങ്കായി ഇത് മാറും. കേന്ദ്ര ധനകാര്യവകുപ്പ് സെക്രട്ടറി രാജീവ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

 ഏകീകരണം സംബന്ധിച്ച കാര്യങ്ങള്‍ ഈ ബാങ്കുകളുടെ ബോര്‍ഡുകള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വെളിപ്പെടുത്തി. ബാങ്കുകളുടെ ഏകീകരണം ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ പരിഷ്‌കാരങ്ങള്‍ അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ടെന്നും ബാങ്കുകളുടെ മൂലധനത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ബോധവാന്‍മാരാണ് എന്നും ധനകാര്യ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദേശ നിക്ഷേപമടക്കമുള്ള കാര്യങ്ങളില്‍ യുക്തിസഹമായ തീരുമാനങ്ങള്‍ ഊര്‍ജ്ജിതമായി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളില്‍ മാറ്റമുണ്ടാകില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com