വെള്ളത്തുണി ഉയര്‍ത്തി അവന്‍ അച്ഛന്റെ കവിളില്‍ തൊട്ടു; മുഖം പൊത്തി കരയുന്ന ഈ തോട്ടിയുടെ മകന്‍ വേദനയാണ്‌

അച്ഛന്റെ ശരീരത്തോട് ചേര്‍ന്നു നിന്ന് മുഖം പൊത്തി കരയുന്ന ഈ കുഞ്ഞ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ വേദനയാവുകയാണ്
വെള്ളത്തുണി ഉയര്‍ത്തി അവന്‍ അച്ഛന്റെ കവിളില്‍ തൊട്ടു; മുഖം പൊത്തി കരയുന്ന ഈ തോട്ടിയുടെ മകന്‍ വേദനയാണ്‌

ന്യൂഡല്‍ഹി; വെള്ളപുതച്ചു കിടക്കുന്ന അച്ഛന്റെ മൃതശരീരത്തിന് അടുത്തേക്ക് അവന്‍ നടന്നടുത്തു, മുഖത്തുനിന്ന് തുണി മാറ്റി. തന്റെ കുഞ്ഞി കൈകള്‍ കൊണ്ട് അച്ഛന്റെ കവിളുകളില്‍ പിടിച്ചു. പപ്പാ... അവന്‍ മുഖം പൊത്തി കരയാന്‍ തുടങ്ങി. മൃതശരീരം സംസ്‌കരിക്കാന്‍ പണമില്ലാതെ ശ്മശാനത്തിന് മുന്നില്‍ കിടത്തിയിരിക്കുന്ന അച്ഛനെ കാണാന്‍ എത്തിയ മകന്റെ ഈ ദൃശ്യം ആരുടേയും കണ്ണു നനയ്ക്കുന്നതാണ്. 

അച്ഛന്റെ ശരീരത്തോട് ചേര്‍ന്നു നിന്ന് മുഖം പൊത്തി കരയുന്ന ഈ കുഞ്ഞ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ വേദനയാവുകയാണ്. വെള്ളിയാഴ്ചയാണ് ഡല്‍ഹിയിലെ അഴുക്കു ചാലില്‍ ഇറങ്ങി ജോലി ചെയ്യുന്നതിനിടെ ക്ലീനിങ് തൊഴിലാളിയായ അനില്‍ മരിക്കുന്നത്. അദ്ദേഹത്തിനെ ദഹിപ്പിക്കാനുള്ള പണം പോലും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൈയിലുണ്ടായിരുന്നില്ല. ഒരു തോട്ടി തൊഴിലാളികളുടെ ദുരിത ജീവിതം തുറന്നു കാട്ടുന്നതാണ് ഈ ചിത്രം. 

28 കാരനായ അനിലാണ് അഴുക്കുചാലില്‍ ഇറങ്ങി പണി ചെയ്യുന്നതിനിടെ മരിച്ചത്. സുരക്ഷ കരുതല്‍ എടുക്കാതെ അഴുക്കുചാലില്‍ ഇറങ്ങിയ അനില്‍ മുങ്ങി മരിക്കുകയായിരുന്നു. സീവേജ് പൈപ്പിനുള്ളില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചെന്ന വാര്‍ത്ത വന്നതിന് ഒരാഴ്ച തികയും മുന്‍പാണ് വീണ്ടും അത്തരത്തിലുള്ള മരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com