സരിഡോണ്‍ ഗുളിക അത്ര വില്ലനല്ല ;  നിരോധനം സുപ്രിംകോടതി നീക്കി

ഇത്തരത്തില്‍ രണ്ട് മരുന്നുകള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന വേദനാ സംഹാരിയാണ് സരിഡോണ്‍. തലവേദന, സന്ധിവേദന, പല്ലുവേദന എന്നിവയ്ക്കാണ് സാധാരണയായി ഈ ഗുളിക നല്‍കി വരുന്നത്
സരിഡോണ്‍ ഗുളിക അത്ര വില്ലനല്ല ;  നിരോധനം സുപ്രിംകോടതി നീക്കി

ന്യൂഡല്‍ഹി: നിരോധിച്ച മരുന്നുകളുടെ പട്ടികയില്‍ നിന്ന് വേദന സംഹാരിയായ സരിഡോണിനെ നീക്കി സുപ്രിം കോടതി ഉത്തരവിറക്കി. മതിയായ ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ആഴ്ച രാജ്യത്ത് വിതരണത്തിലുള്ള 328 മരുന്നുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. 

രണ്ടോ അതിലധികമോ മരുന്നുകള്‍ ചേര്‍ത്തുപയോഗിക്കുന്ന മരുന്നുകളാണ് മതിയായ ചേരുവകളില്ലാതെയാണ് നിര്‍മ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിരോധിച്ചത്. അനധികൃത ഉപയോഗം തടയാന്‍ നിരോധനം സഹായിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 


ഇത്തരത്തില്‍ രണ്ട് മരുന്നുകള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന വേദനാ സംഹാരിയാണ് സരിഡോണ്‍. തലവേദന, സന്ധിവേദന, പല്ലുവേദന എന്നിവയ്ക്കാണ് സാധാരണയായി ഈ ഗുളിക നല്‍കി വരുന്നത്.ഇതിന്റെ അമിതോപയോഗം പ്രതിരോധ ശേഷി കുറയുന്നതിന് കാരണമാകുമെന്ന് നേരത്തേ പഠന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

1980 മുതല്‍ രാജ്യത്ത് വിതരണത്തിലുള്ള മരുന്നാണെന്നും ഇതുവരേക്കും സരിഡോണ്‍ ഉപയോഗം മൂലം അപകടമുണ്ടായതായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കമ്പനി അഭിഭാഷകന്‍ സുപ്രിംകോടതിയെ അറിയിച്ചു. 

സരിഡോണിന് പുറമേ സ്‌കിന്‍ ക്രീമായ പാന്‍ഡേണിന്റെ നിരോധനവും കോടതി നീക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com