2047ല്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടും; പ്രവചനവുമായി കേന്ദ്രമന്ത്രി

2047ല്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടും; പ്രവചനവുമായി കേന്ദ്രമന്ത്രി
2047ല്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടും; പ്രവചനവുമായി കേന്ദ്രമന്ത്രി

ന്യുഡല്‍ഹി: സ്വാതന്ത്ര്യം കിട്ടി നൂറു വര്‍ഷം തികയുന്ന 2047ല്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെട്ടേക്കാമെന്ന് കേന്ദ്രമന്തിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്. 1947ലെ പോലെ 2047ലും രാജ്യം വിഭജിക്കപ്പെട്ടേക്കും. ജനസംഖ്യാ വര്‍ധനയായിരിക്കും അതിനുകാരണമെന്നും ഗിരിരാജ് സിങ് പറഞ്ഞു.

1947ല്‍ രാജ്യം മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടു. 2047ലും സമാനമായ സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. 72 വര്‍ഷത്തിനിടെ ജനസംഖ്യ 33 കോടിയില്‍ നിന്നും 132.7 കോടിയായി ഉയര്‍ന്നു. ചില വിഭാഗീയ ശക്തികളുടെ ജനസംഖ്യവര്‍ധന ഭീതിപ്പെടുത്തുന്നതാണെന്ന് ഗിരിരാജ് സിങ് കുറ്റപ്പെടുത്തി.

രാജ്യത്തെ ജനാധിപത്യത്തെ രക്ഷിക്കാന്‍ ജനസംഖ്യാ വര്‍ധന ഇല്ലാതാക്കിയേപറ്റൂവെന്ന് ഗിരിരാജ് സിങ് ട്വീറ്റ് ചെയ്തു. 1947ല്‍ രാജ്യത്തെ ജനസംഖ്യ 33 കോടിയായിരുന്നു. 2018ല്‍ എത്തുമ്പോള്‍ അത് 135 കോടിയില്‍ എത്തി. ഹിന്ദുക്കളുടെ എണ്ണത്തില്‍ കുറവ് വരികയാണ്. ജനസംഖ്യ വര്‍ധന നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സാമൂഹിക ന്യായബോധമോ ഏതെങ്കിലും വിധത്തിലുള്ള വികസനമോ സാധ്യമാകില്ല. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച പാര്‍ലമെന്റില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറയുന്നു.

കശ്മീരുമായി ബന്ധപ്പെട്ട് 35എ വകുപ്പില്‍ സംവാദം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ സമയം സമാഗതമാകും വരെ അത് ഭാരതത്തില്‍ അസംഭവ്യമാണെന്നും ഗിരിരാജ് സിംഗ് ട്വീറ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com