മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകശില തകര്‍ത്തു; പ്രതിഷേധം ശക്തം, അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സൈനികര്‍ 

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകശില തകര്‍ത്തു
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകശില തകര്‍ത്തു; പ്രതിഷേധം ശക്തം, അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സൈനികര്‍ 

ബം​ഗലൂരു: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകശില തകര്‍ത്തു. ബം​ഗലൂരുവിലെ യെലഹങ്കയില്‍ സ്ഥാപിച്ചിരുന്ന സ്മാരകശിലയാണ് അ‍ജ്ഞാത സംഘം അടിച്ചു തകർത്തത്. തകർന്നുകിടക്കുന്ന ഗ്രാനൈറ്റ് ശിലയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻപ്രതിഷേധമാണ് ഉയരുന്നത്.സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ കക്ഷികളും സൈനികരും രംഗത്തു വന്നു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സൈനികര്‍ ആവശ്യപ്പെട്ടു.

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ.ജി.പരമേശ്വര സ്മാരകശില ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് ഉറപ്പ് നൽകി. ബൃഹത് ബം​ഗലൂരു മഹാനഗര്‍ പാലിക അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു.

മുംബൈയിലെ താജ് ഹോട്ടലില്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ 14 പേരെ രക്ഷിക്കുന്നതിനിടയിലാണ് സന്ദീപ് ഉണ്ണികൃഷ്ണന് വെടിയേറ്റത്. പത്തം​ഗ കമാൻഡോ സംഘത്തിനൊപ്പം ബന്ദിയാക്കിയവരെ രക്ഷിക്കാൻ നടത്തിയ നീക്കത്തിനിടെയാണ് സംഭവം.സഹസൈനികരെ കൂടി തീവ്രവാദികളുടെ തോക്കിന്‍ മുനയില്‍ നിന്നു രക്ഷിച്ച സന്ദീപ് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com