യൂണിയന്‍ പ്രസിഡന്റ് പ്രവേശനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ? ; വിജയത്തിന് പിന്നാലെ എബിവിപി പ്രതിരോധത്തില്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ വിവാദം

എബിവിപി നേതാവ് അങ്കിവ് ബസോയ, പ്രവേശനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി
യൂണിയന്‍ പ്രസിഡന്റ് പ്രവേശനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ? ; വിജയത്തിന് പിന്നാലെ എബിവിപി പ്രതിരോധത്തില്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ വിവാദം


ന്യൂഡല്‍ഹി : ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവ് അങ്കിവ് ബസോയ, സര്‍വകലാശാലയില്‍ പ്രവേശനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്ന് ആരോപണം. നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്‍ഡ്യയാണ് ആരോപണം ഉന്നയിച്ചത്. 

ഡല്‍ഹി സര്‍വകലാശാലയില്‍ എംഎ ബുദ്ധിസ്റ്റ് സ്റ്റഡീസിന് പ്രവേശനം നേടുന്നതിനായി അങ്കിവ് ബസോയ ഹാജരാക്കിയത് തമിഴ്‌നാട്ടിലെ തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദ സര്‍ട്ടിഫിക്കറ്റാണ്. എന്നാല്‍ അങ്കിവ് ബസോയ എന്ന പേരിലുള്ള വിദ്യാര്‍ത്ഥി പഠിച്ചിട്ടില്ലെന്നും, മാര്‍ക്ക് ഷീറ്റിലെ സീരിയല്‍ നമ്പര്‍ തങ്ങളുടെ റെക്കോഡില്‍ ഇല്ലെന്നും തിരുവള്ളുവര്‍ സര്‍വകലാശാല അറിയിച്ചു. 

എന്നാല്‍ ആരോപണം എബിവിപി നിഷേധിച്ചു. അങ്കിവ് നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷമാണ് സര്‍വകലാശാലയില്‍ പ്രവേശനം നല്‍കിയത്. ഇപ്പോഴത്തെ ആരോപണം രാഷ്ട്രീയപ്രേരിതമാണ്. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കേണ്ടത് സര്‍വകലാശാല അധികൃതരാണ്. അല്ലാതെ എന്‍എസ് യു ഐ അല്ലെന്നും എബിവിപി പ്രതികരിച്ചു. 

കഴിഞ്ഞ ആഴ്ച നടന്ന ഡല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് പദം ഉള്‍പ്പെടെ മൂന്നു പോസ്റ്റുകളിലാണ് എബിവിപി ജയിച്ചത്. പ്രസിഡന്റ് പദത്തില്‍ അങ്കിവ് ബസോയ 1744 വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്. വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി പദവികളാണ് എബിവിപിക്ക് കിട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com