ആന്ധ്രയിലെ ആദ്യകാല വിപ്ലവ നായിക കൊണ്ടപ്പള്ളി കോടേശ്വരമ്മ അന്തരിച്ചു

ആന്ധ്രയിലെ ആദ്യകാല വിപ്ലവ നായിക കൊണ്ടപ്പള്ളി കോടേശ്വരമ്മ അന്തരിച്ചു
ആന്ധ്രയിലെ ആദ്യകാല വിപ്ലവ നായിക കൊണ്ടപ്പള്ളി കോടേശ്വരമ്മ അന്തരിച്ചു

വിശാഖപട്ടണം: ആന്ധ്രയിലെ ആദ്യകാല വിപ്ലവ നായിക കൊണ്ടപ്പള്ളി കോടേശ്വരമ്മ അന്തരിച്ചു. 99 വയസായിരുന്നു. കഴിഞ്ഞയാഴ്ച മസ്തിഷ്‌കാഘാതമുണ്ടായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

നക്‌സല്‍ സംഘടനയായ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ സ്ഥാപകനേതാവ് കൊണ്ടപ്പള്ളി സീതാരാമയ്യയുടെ ഭാര്യയാണ് കോടേശ്വരമ്മ. സീതാരാമയ്യ നേരത്തെ അന്തരിച്ചു.

നാല്‍പ്പതുകളിലും അന്‍പതുകളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച കോടേശ്വരമ്മ അവശ വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി എന്നും നിലകൊണ്ടു. വനിതാ പ്രശ്‌നങ്ങളിലും പൗരാവകാശ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടു. നിര്‍ജന വാരധി എന്ന ആത്മകഥ അടക്കം നാലു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 

സമ്പന്ന പശ്ചാത്തലത്തില്‍നിന്നാണ് കോടേശ്വരമ്മ വിപ്ലവ പ്രസ്ഥാനത്തില്‍ എത്തിയത്. ശൈശവ വിവാഹം കഴിക്കേണ്ടി വന്ന് ഒന്‍പതാം വയസില്‍ വിധവയായ കോടേശ്വരമ്മ പിന്നീട് കൊണ്ടപ്പള്ളി സീതാരാമയ്യയെ വിവാഹം ചെയ്യുകയായിരുന്നു. അക്കാലത്ത് വിപ്ലവകരമായ തീരുമാനമായിരുന്നു അത്. 

1946ല്‍ നിസാം ഭരണത്തിനെതിരെ നടന്ന സായുധ പോരാട്ടത്തില്‍ പങ്കെടുത്ത കോടേശ്വരമ്മ അഞ്ചു വര്‍ഷം ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com