'ഇന്ധന വില വര്‍ധന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു, പക്ഷേ അത് തീരുമാനിക്കേണ്ടത് ഞാനല്ല'; നിതിന്‍ ഗഡ്കരി

ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയാന്‍ സാധ്യതയുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു
'ഇന്ധന വില വര്‍ധന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു, പക്ഷേ അത് തീരുമാനിക്കേണ്ടത് ഞാനല്ല'; നിതിന്‍ ഗഡ്കരി

മുംബൈ: ഇന്ധന വില നാള്‍ക്കു നാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ധന വളരെ കൂടുതലാണെന്നും അത് ജനങ്ങള്‍ വലിയ പ്രശ്‌നമാണ് നേരിടുന്നതെന്നും തുറന്നു സമ്മതിച്ചിരിക്കുകയാണ് മന്ത്രി. ഇന്ധന വില വര്‍ധന ജനങ്ങളെ വലയ്ക്കുമ്പോഴും വില നിയന്ത്രിക്കാന്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. 

മുംബൈയില്‍ മൂന്നാമത് ബ്ലൂംബെര്‍ഗ് ഇന്ത്യാ എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കവെയാണ് ഇന്ധന വില വലിയ പ്രശ്‌നമാണെന്ന് മന്ത്രി പറഞ്ഞത്. 'ഇന്ധനവില വളരെക്കൂടുതലാണ്.  ജനങ്ങള്‍ തീര്‍ച്ചയായും വലിയ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിത്.' ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയാന്‍ സാധ്യതയുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ വിവരത്തിന്റെ ഉറവിടം അദ്ദേഹം വ്യക്തമാക്കിയില്ല. 

അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും നികുതിനിരക്ക് കുറയ്ക്കുമോ എന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് താനല്ലെന്നും ധനമന്ത്രിയാണെന്നുമായിരുന്നു ഗഡ്കരിയുടെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com