ഗോരക്ഷകര്‍ പശുക്കളെ സ്വന്തം വീട്ടില്‍ പരിപാലിച്ചാല്‍ മതി: ആര്‍എസ്എസ് മേധാവി

ഗോരക്ഷകര്‍ പശുക്കളെ സ്വന്തം വീട്ടില്‍ പരിപാലിച്ചാല്‍ മതി: ആര്‍എസ്എസ് മേധാവി


ന്യൂഡല്‍ഹി: രാജ്യത്ത് ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ടകൊലപാതകങ്ങളെ വിമര്‍ശിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അനുവദിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു ഹിന്ദുരാഷ്ട്രമെന്നാല്‍ അര്‍ഥമാക്കേണ്ടത് മുസ്ലീങ്ങളില്ലാത്ത ഇടമെന്നല്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

'കുറ്റക്കാര്‍ക്കെതിരേ അതിശക്തമായ നടപടി സ്വീകരിക്കണം. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുത്. ഗോസംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങളെ അംഗീകരിക്കാനാവില്ല. ഗോരക്ഷകര്‍ തങ്ങളുടെ പശുക്കളെ വീടുകളില്‍ പരിപാലിക്കണം. അവയെ തുറന്നസ്ഥലത്തേക്ക് അലയാന്‍ അനുവദിക്കരുത്'- മോഹന്‍ ഭാഗവത് പറഞ്ഞു.

ഇന്ത്യയില്‍ താമസിക്കുന്നവരും ഇന്ത്യക്കാരായി തിരിച്ചറിയപ്പെടുന്നവരുമായ എല്ലാവരും ഹിന്ദുക്കളാണെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. പുരോഗമനം ആഗ്രഹിക്കുന്ന ഏതൊരു രാജ്യവും ജാതിയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് മുന്നേറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍എസ്എസ് കോണ്‍ക്ലേവില്‍ സംസാരിക്കവേയാണ് ഹിന്ദുത്വം സംബന്ധിച്ച ആശയം മോഹന്‍ ഭാഗവത് പങ്കുവച്ചത്. 'നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഭാരതത്തിന്റെ പ്രത്യശാസ്ത്രം. ഏതൊരു ഹിന്ദുവും വിശ്വസിക്കുന്നത് ഏകത്വത്തിലാണ്. സ്വത്വപരമായി എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ്.' മോഹന്‍ ഭാഗവത് പറഞ്ഞു. 

ആര്‍എസ്എസ് ജാതീയതയില്‍ വിശ്വസിക്കുന്നില്ല. ജാതിവേര്‍തിരിവുകള്‍ക്കതീതമായി നാം ഉയര്‍ന്നുവരണം. ആര്‍എസ്എസില്‍ എല്ലാ ജാതിയുടെയും പ്രാതിനിധ്യമുണ്ട്. അതെല്ലായിടത്തും ദൃശ്യവുമാണ്. വ്യത്യസ്ത ജാതിയില്‍ പെട്ടവര്‍ തമ്മില്‍ വിവാഹം ചെയ്യുന്നതിനെ ആര്‍എസ്എസ് എതിര്‍ക്കുന്നില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com