ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ദേശവിരുദ്ധ ശക്തികളുടേത്; ഇന്ത്യക്കെതിരായ യുദ്ധത്തിന് കോപ്പുകൂട്ടുന്നു: നിര്‍മ്മലാ സീതാരാമന്‍

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ അംഗങ്ങള്‍ ദേശവിരുദ്ധരാണെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ദേശവിരുദ്ധ ശക്തികളുടേത്; ഇന്ത്യക്കെതിരായ യുദ്ധത്തിന് കോപ്പുകൂട്ടുന്നു: നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ അംഗങ്ങള്‍ ദേശവിരുദ്ധരാണെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ദേശവിരുദ്ധ ശക്തികളുടെ കൂടെച്ചേര്‍ന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ ഇന്ത്യക്കെതിരെ യുദ്ധത്തിന് കോപ്പുകൂട്ടുകയാണെന്നും അവര്‍ ആരോപിച്ചു. എബിവിപിയെ തകര്‍ത്തെറിഞ്ഞ് വലിയ ഭൂരിപക്ഷത്തില്‍ ഇടത് സഖ്യം വിജയം നേടിയതിന് പിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ വിമര്‍ശനം വന്നിരിക്കുന്നത്. 

തെരഞ്ഞെടുപ്പ് തര്‍ക്കങ്ങളും പ്രശ്‌നങ്ങളും സാധരണമാണ്. എന്നാല്‍ കുറച്ചുനാളുകളായി അവിടെ നടക്കുന്ന കാര്യങ്ങള്‍ പ്രോത്സാഹനമര്‍ഹിക്കുന്നതല്ല. ദേശവിരുദ്ധ ശക്തികളാണ് അവരെ നയിക്കുന്നത്. യോജിച്ച് പോകാത്ത ആശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മാത്രമല്ല അത്-ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി കൂടിയായ നിര്‍മ്മല പറഞ്ഞു. 

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അംഗങ്ങള്‍ തങ്ങളുടെ ലഘുലേഖകള്‍,ബ്രോഷറുകള്‍ എന്നിവ ഉപയോഗിച്ച് ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുയാണെന്നും ഡല്‍ഹിയില്‍ ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്‌സ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ അവര്‍ ആരോപിച്ചു. 

വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എബിവിപി വലിയ ആക്രമണമാണ് ക്യാമ്പസില്‍ അഴിച്ചുവിട്ടത്. വോട്ടെണ്ണല്‍ തടസ്സപ്പെടുത്താനും എബിവിപിയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായിരുന്നു. എഐഎസ്എ,എസ്എഫ്‌ഐ,എഐഎസ്എഫ്,ഡിഎസ്എഫ് എന്നീ സംഘടനകള്‍ ഒരുമിച്ചു നിന്നാണ് ഇത്തവണ എബിവിപിയെ നേരിട്ടത്. പ്രധാനപ്പെട്ട എല്ലാ സീറ്റുകളും നേടിയാണ് ഇടത് സഖ്യം അധികാരത്തിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com