മെഡിക്കല്‍ പ്രവേശനം; വേണ്ടത് ശാശ്വത പരിഹാരമെന്ന് സുപ്രിം കോടതി, നിര്‍ദ്ദേശങ്ങള്‍  സമര്‍പ്പിക്കാന്‍ നന്ദന്‍ നിലേകനിക്ക് ചുമതല

മെഡിക്കല്‍ കോളെജുകളെയും കൗണ്‍സിലുകളെയും ഒറ്റ ശൃംഖലയില്‍ കൊണ്ടുവരണമെന്നാണ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചത്.
മെഡിക്കല്‍ പ്രവേശനം; വേണ്ടത് ശാശ്വത പരിഹാരമെന്ന് സുപ്രിം കോടതി, നിര്‍ദ്ദേശങ്ങള്‍  സമര്‍പ്പിക്കാന്‍ നന്ദന്‍ നിലേകനിക്ക് ചുമതല

ന്യൂഡല്‍ഹി:  രാജ്യത്തെ വിവിധ മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തില്‍ ശാശ്വത പരിഹാരം കാണണമെന്ന് സുപ്രിം കോടതി. മെഡിക്കല്‍ കോളെജുകളെയും കൗണ്‍സിലുകളെയും ഒറ്റ ശൃംഖലയില്‍ കൊണ്ടുവരണമെന്നാണ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചത്. ഇതിനായുള്ള സാധ്യതകള്‍ പഠിക്കുന്നതിനായി നന്ദന്‍ നിലേകനിയെ കോടതി ചുമതലപ്പെടുത്തി. കപില്‍ സിബലിനെ അമിക്യസ് ക്യൂറിയായും കോടതി നിയമിച്ചു.

 മെഡിക്കല്‍ വിദ്യാഭ്യാസ രംഗം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും സിബിഐ അന്വേഷണം നടത്താന്‍ ഉത്തരവിടുമെന്ന് വരെ സുപ്രിംകോടതി കണ്ണൂര്‍ മെഡിക്കല്‍ കോളെജ് പ്രവേശന വിഷയത്തില്‍ വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളെജ് ഉള്‍പ്പെടെ കേരളത്തിലെ നാല് മെഡിക്കല്‍ കോളെജുകളിലേക്ക് നടത്തിയ പ്രവേശന നടപടികള്‍ കോടതി അസാധുവാക്കിയിരുന്നു. കോടതി നിര്‍ദ്ദേശിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.  

കോഴയില്‍ മുങ്ങിയ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയെ രക്ഷിക്കാനുള്ള അടിയന്തര നടപടികള്‍  കൈക്കൊള്ളണമെന്നും കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com