ഇമ്രാന്‍ഖാന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച ന്യൂയോര്‍ക്കില്‍

കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണം സ്വീകരിച്ചുവെങ്കിലും പാകിസ്ഥാനില്‍ വച്ച് സാര്‍ക് രാഷ്ട്രങ്ങളുടെ ഉച്ചകോടി നടത്താനുള്ള ആവശ്യം ഇന്ത്യ നിരസിച്ചു.
ഇമ്രാന്‍ഖാന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച ന്യൂയോര്‍ക്കില്‍

 ന്യൂഡല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ വച്ച് കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാകിസ്ഥാനില്‍ നിന്നും ഷാ മഹ്മൂദ് ഖുറേഷിയുമാണ് കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുന്നത്. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന് മുമ്പായി കൂടിക്കാഴ്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

 ചര്‍ച്ചയും കൂടിക്കാഴ്ചയും രണ്ടും വ്യത്യസ്തമാണ്. കൂടിക്കാഴ്ച നടത്താന്‍ തയ്യാറായതിന് ഭീകരവാദ വിഷയത്തില്‍ പാകിസ്ഥാനോട് വിട്ടുവീഴ്ചയുണ്ടെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്ന് വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു.  സമാധാന ചര്‍ച്ചകളും അതിര്‍ത്തിയിലെ ഭീകരവാദവും ഒരു പോലെ പോകില്ലെന്നും അത്തരം നിലപാടില്‍ ഇന്ത്യയ്ക്ക് താത്പര്യമില്ലെന്നും മന്ത്രാലയം വിശദമാക്കി. 

കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണം സ്വീകരിച്ചുവെങ്കിലും പാകിസ്ഥാനില്‍ വച്ച് സാര്‍ക് രാഷ്ട്രങ്ങളുടെ ഉച്ചകോടി നടത്താനുള്ള ആവശ്യം ഇന്ത്യ നിരസിച്ചു. പാകിസ്ഥാനിലെ സാഹചര്യങ്ങള്‍ സമ്മേളനം നടത്തുന്നതിന് അനുകൂലമല്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ചിട്ടുണ്ട്. 

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികന്റെ തലയറുത്ത് മാറ്റി പാക് സൈന്യം പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ് ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്. സമാധാന ചര്‍ച്ചകള്‍ പുനഃരാരംഭിക്കണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഇതേത്തുടര്‍ന്നാണ് കൂടിക്കാഴ്ചയ്ക്ക് സന്നദ്ധത അറിയിച്ച് വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com