ബലാത്സംഗക്കേസുകള്‍ അല്‍പം കരുതലോടെ കൈകാര്യം ചെയ്യണം: സുപ്രീംകോടതി

ബലാത്സംഗക്കേസുകള്‍ അല്‍പം കരുതലോടെ കൈകാര്യം ചെയ്യണം: സുപ്രീംകോടതി

ഡല്‍ഹി: ബലാല്‍സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ അല്‍പം കരുതല്‍ കാണിക്കണമെന്ന് സുപ്രീംകോടതി. ആക്രമണത്തില്‍ നിന്നും അതിജീവിച്ചവരുടെ വ്യക്തമല്ലാത്ത ദൃശ്യങ്ങളോ, ചിത്രങ്ങളോ പോലും നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

ബീഹാര്‍ മുസഫര്‍പൂര്‍ അഭയകേന്ദ്ര പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിന് ഇരയായ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് പട്‌ന ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി. എന്നാല്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്ന് കോടതി പറഞ്ഞു. 

മാധ്യമങ്ങള്‍ ബലാല്‍സംഗകേസുകള്‍ കൂടുതല്‍ വിവാദമാക്കി മാറ്റാന്‍ ശ്രമിക്കരുതെന്നും കേസിലെ ഇരകളുടെ ദൃശ്യങ്ങളോ ചിത്രങ്ങളോ നല്‍കരുതെന്നും ഇലക്ട്രോണ്ക് പ്രിന്റ് മാധ്യമങ്ങള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ചിത്രങ്ങളോ, ദൃശ്യങ്ങളോ അവരെ തിരിച്ചറിയാന്‍ കഴിയാത്ത വിധമാക്കിയും നല്‍കരുതെന്നും സുപ്രീംകോടതി നിര്‍ദേശിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com