ചോക്കലേറ്റ് കേക്കിനുള്ളില്‍ പാറ്റ, ബിരിയാണിയില്‍ പുഴു വിളമ്പിയതിന് പിന്നാലെ കടയുടമ വീണ്ടും കുരുക്കില്‍

ണ്ടാഴ്ച മുമ്പ് ബിരിയാണിയില്‍ നിന്നും പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കടയുടമയ്ക്ക് 11,500 രൂപ മുനിസിപ്പാലിറ്റി പിഴ ഈടാക്കിയിരുന്നു.
ചോക്കലേറ്റ് കേക്കിനുള്ളില്‍ പാറ്റ, ബിരിയാണിയില്‍ പുഴു വിളമ്പിയതിന് പിന്നാലെ കടയുടമ വീണ്ടും കുരുക്കില്‍

ഹൈദരാബാദ് : ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയതിന് പിന്നാലെ ചോക്കലേറ്റ് കേക്കില്‍ നിന്നും പാറ്റയെയും കിട്ടിയതോടെ ഹൈദരാബാദില്‍ പുതിയതായി ആരംഭിച്ച ഭക്ഷ്യശൃംഖല വീണ്ടും വെട്ടില്‍. പ്രമുഖ ഫര്‍ണിച്ചര്‍ വ്യാപാര ശൃംഖലയായ ഐകെഇഎ യുടെ റസ്‌റ്റോറന്റിലാണ് സംഭവം. സെപ്തംബര്‍ 12 ന് മകളുമൊത്ത് റസ്‌റ്റോറന്റിലെത്തിയപ്പോള്‍ വാങ്ങിയ കേക്കിനുള്ളില്‍ നിന്ന് പാറ്റയെ കണ്ടെത്തിയത്ത് കിഷോര്‍ എന്നയാളാണ് പരാതി നല്‍കിയത്. ബില്ലും പാറ്റയുള്ള കേക്കിന്റെ വീഡിയോയും ഇദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. ഹൈദരാബാദ് പൊലീസിനും സിറ്റി മുനിസിപ്പല്‍ അതോറിറ്റിയെയും സംഭവം അറിയിച്ചിരുന്നു. 

 ഇതേത്തുടര്‍ന്നാണ് ഖേദപ്രകടനവുമായി റസ്റ്റോറന്റ് അധികൃതര്‍ വീണ്ടും രംഗത്തെത്തിയത്. ഹൈദരാബാദിലെ കടയില്‍ നിന്നും കേക്ക് കഴിക്കാനെത്തിയ വ്യക്തിക്ക് പാറ്റയെ കിട്ടിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്നാണ് വിശദീകരണം. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുമെന്നും ഈ സംഭവത്തില്‍ ഭക്ഷ്യസാംപിളുകള്‍ ശേഖരിക്കുകയോ മുനിസിപ്പാലിറ്റി പിഴ ഈടാക്കുകയോ ചെയ്തിട്ടില്ലന്നും റസ്‌റ്റോറന്റ് അധികൃതര്‍ പറഞ്ഞു. 

 രണ്ടാഴ്ച മുമ്പ് ബിരിയാണിയില്‍ നിന്നും പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കടയുടമയ്ക്ക് 11,500 രൂപ മുനിസിപ്പാലിറ്റി പിഴ ഈടാക്കിയിരുന്നു. സ്വീഡിഷ് ഫര്‍ണിച്ചര്‍ കമ്പനിയായ ഐകെഇഎയുടെ റസ്റ്റോറന്റ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയതാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പതിമൂന്ന് ഏക്കര്‍ സ്ഥലത്താണ് റസ്റ്റോറന്റ് നിര്‍മ്മിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com