പ്രളയദുരിതം വിലയിരുത്താനുളള കേന്ദ്രസംഘത്തിന്‍റെ സന്ദര്‍ശനം ഇന്ന് മുതൽ 

നാല് ടീമുകളായി തിരിഞ്ഞ് സെപ്റ്റംബര്‍ 24 വരെ സംസ്ഥാനത്തെ ദുരന്തബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സംഘം പര്യടനം നടത്തും
പ്രളയദുരിതം വിലയിരുത്താനുളള കേന്ദ്രസംഘത്തിന്‍റെ സന്ദര്‍ശനം ഇന്ന് മുതൽ 

തിരുവനന്തപുരം: പ്രളയക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്നുമുതൽ സംസ്ഥാനത്തെ ദുരിതബാധിതപ്രദേശങ്ങളിൽ സന്ദർശനം തുടങ്ങും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി ബി ആർ ശർമ്മയുടെ നേതൃത്വത്തിൽ 11അം​ഗ സംഘമാണ് സംസ്ഥാനത്തെ സ്ഥിതി​ഗതികൾ വിലയിരുത്താൻ എത്തിയിരിക്കുന്നത്. നാല് ടീമുകളായി തിരിഞ്ഞ് സെപ്റ്റംബര്‍ 24 വരെ സംസ്ഥാനത്തെ ദുരന്തബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സംഘം പര്യടനം നടത്തും. 

എറണാകുളം, തൃശൂർ, കണ്ണൂർ, ഇടുക്കി എന്നിവിടങ്ങളിലാണ് സംഘം ഇന്നെത്തുക. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ വിവിധ ജില്ലാ കളക്ടര്‍മാര്‍ ഐ.എം.ടി.സിയുടെ നോഡല്‍ ഓഫീസര്‍ ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ പ്രളയദുരിതം സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര സംഘത്തെ ധരിപ്പിക്കും.  

ബി.ആർ. ശർമ, ഡോ. ബി.രാജേന്ദർ, വന്ദന സിംഗാൾ എന്നിവർ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകൾ സന്ദർശിക്കും. നീതി ആയോഗ് ഉപദേശകനായ ഡോ. യോഗേഷ് സുരി, ഡോ. ദിനേശ് ചന്ദ്, വി.വി.ശാസ്ത്രി എന്നിവർ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ സ്ഥിതി​ഗതികൾ വിലയിരുത്തും. ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി എ.വി.ധർമ്മ റെഡ്ഢി, ഗ്രാമവികസന ഡയറക്ടർ ധരംവീർഛ എന്നിവർ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെത്തും. ആഷൂമാത്തൂർ, ടി.എസ്.മെഹ്‌റ, അനിൽകുമാർ സംഘി എന്നിവർ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകൾ സന്ദർശിക്കും. 

സെപ്റ്റംബര്‍ 24ന്  മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയ ശേഷമായിരിക്കും കേന്ദ്ര സംഘത്തിന്റെ മടക്കം. ഇത് രണ്ടാം തവണയാണ് നാശനഷ്ടം വിലയിരുത്താനുള്ള കേന്ദ്രസംഘം കേരളത്തിലെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com