ഒരു ലോഡ് ബിയര്‍ ബോട്ടിലുമായി വന്ന ട്രക്ക് ടോള്‍ പ്ലാസയിലേക്ക് പാഞ്ഞ് കയറി; വീഡിയോ ദൃശ്യം വൈറല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd September 2018 11:00 AM |
Last Updated: 22nd September 2018 11:00 AM | A+A A- |
കിഷന്‍ഗര്‍; ബിയര്‍ ബോട്ടില്‍ നിറച്ചു വന്ന ട്രക്ക് പാഞ്ഞ് ടോള്‍ പ്ലാസയിലേക്ക് പാഞ്ഞ് കയറി ഒരാള്‍ക്ക് പരിക്ക്. രാജസ്ഥാനിലെ കിഷന്‍ഗര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ടോള്‍ ബൂത്തിലെ സിസി ടിവ് ക്യാമറയില്‍ പതിഞ്ഞു.
ജയ്പൂര്‍ അജ്മീര്‍ ഹൈവേയില്‍ ഇന്നലെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടുവന്ന ട്രക്ക് ടോള്‍ അടയ്ക്കാന്‍ കിടന്നിരുന്ന എസ് യുവിയില്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ട്രക്കിന്റെ ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ടോള്‍ ബൂത്ത് തകര്‍ന്ന് എസ് യുവിയില്‍ പതിച്ചു. ബിയര്‍ ബോട്ടില്‍ തകര്‍ന്ന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ പതിക്കുന്നതും വീഡിയോയില്‍ കാണാം.
#WATCH A truck rams into toll plaza in Rajasthan's Kishangarh; One person was injured in the incident (21.09.2018) (Source: CCTV footage) pic.twitter.com/GcG8v3dIly
— ANI (@ANI) September 22, 2018