റഫേല്‍: റിലയന്‍സിനെ പങ്കാളിയാക്കിയത് ദസോ ഏവിയേഷന്‍; വിശദീകരണവുമായി ഫ്രഞ്ച് സര്‍ക്കാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd September 2018 11:13 AM |
Last Updated: 22nd September 2018 11:13 AM | A+A A- |

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദിന്റെ വിവാദ പ്രസാതനവയ്ക്കു പിന്നാലെ വിശദീകരണവുമായി ഫ്രഞ്ച് സര്‍ക്കാര്‍. 58000 കോടി രൂപയുെട ഇടപാടില്‍ ഇന്ത്യന്‍ പങ്കാളിയെ കണ്ടെത്തുന്നതില്‍ ഫ്രാന്‍സിന് റോളൊന്നുമുണ്ടായിരുന്നില്ലെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യന്‍ പങ്കാളിയെ തീരുമാനിക്കുന്നതില്‍ ഫ്രാന്‍സിന് റോളൊന്നും ഉണ്ടായിരുന്നില്ലെന്നും അനില്‍ അംബാനി ഗ്രൂപ്പിനെ ഇന്ത്യന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നുമാണ് ഒലാന്ദ് ഫ്രഞ്ച് മാധ്യമത്തോടു പറഞ്ഞത്. ഇതു രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തുന്നതിനിടയിലാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ വിശദീകരണം. കരാറില്‍ ഏര്‍പ്പെടുന്ന ഫ്രഞ്ച് കമ്പനികളാണ് ഇത്തരത്തില്‍ പങ്കാളികളെ തീരുമാനിക്കുകയെന്നും ഇതില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നുമാണ് വിശദീകരണം. എന്നാല്‍ ഒലാന്ദിന്റെ പരാമര്‍ശങ്ങളെ പ്രസ്താവനയില്‍ നിഷേധിച്ചിട്ടില്ല.
അനില്‍ അംബാനിയെ തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്ന അവകാശവാദവുമായി, കരാറിലെ ഫ്രഞ്ച് പങ്കാളിയായ ദസോ ഏവിയേഷനും രംഗത്തുവന്നിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയോടു സഹകരിച്ചാണ് അനില്‍ അംബാനി ഗ്രൂപ്പിനെ തീരുമാനിച്ചതെന്നും ദസോ ഏവിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.