സിഗ്‌നല്‍ തകരാറിലാക്കി ട്രെയിന്‍ നിര്‍ത്തിച്ചു, ജാലകത്തിലൂടെ കൈ കടത്തി ഭീഷണി; പട്ടാപ്പകല്‍ യാത്രക്കാരുടെ ലക്ഷങ്ങള്‍ കൊളളയടിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd September 2018 11:59 PM |
Last Updated: 22nd September 2018 11:59 PM | A+A A- |
പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: സിഗ്‌നല്‍ തകരാറിലാക്കി ട്രെയിനില്‍ പട്ടാപ്പകല്‍ മോഷണം. തെലങ്കാനയിലെ മഹബൂബ്‌നഗര്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. കച്ചിഗുഡ എക്‌സ്പ്രസിലെ യാത്രക്കാരില്‍ നിന്നായി 35 പവനും 10000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും കൊള്ളയടിച്ചു.
സിഗ്‌നല്‍ സംവിധാനത്തില്‍ കേടുപാടുകള്‍ ഉണ്ടാക്കി മോഷ്ടാക്കള്‍ ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് ജാലകത്തിലൂടെ കൈ കടത്തി ആളുകളെ ഭീഷണിപ്പെടുത്തിയാണ് കൊള്ളയടിച്ചതെന്ന് റെയില്‍വെ പൊലീസ് പറഞ്ഞു.