ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം സ്‌കൂളിലെ കക്കൂസിലൊളിപ്പിച്ച നിലയില്‍

ബസ്ന്ത്പൂരിലെ പ്രാഥമിക വിദ്യാലയത്തിന്റെ കക്കൂസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി സ്‌കൂളിലെ കക്കൂസില്‍ ഒളിപ്പിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. ശരീരത്തില്‍ ക്ഷതങ്ങളും മുറിവുകളുമേറ്റ് നഗ്‌നയാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ബസ്ന്ത്പൂരിലെ പ്രാഥമിക വിദ്യാലയത്തിന്റെ കക്കൂസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

വ്യാഴാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിതാവിന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കാനും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനുമായി എത്തിയ പെണ്‍കുട്ടിയെ വ്യാഴാഴ്ച മുതല്‍  കാണാതാവുകയായിരുന്നു.  

ബസന്ത്പൂരിലുള്ള ഏതാനും യുവാക്കളെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തു. അവധി ദിവസത്തിന് ശേഷം തുറന്ന സ്‌കൂളിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com