ഇന്ത്യന്‍ പ്രധാനമന്ത്രി കള്ളനാണെന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത്, എന്നിട്ടും മോദി മൗനം തുടരുന്നതെന്ത്? :രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് സ്പഷ്ടമായിരിക്കുകയാണെന്ന് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍
ഇന്ത്യന്‍ പ്രധാനമന്ത്രി കള്ളനാണെന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത്, എന്നിട്ടും മോദി മൗനം തുടരുന്നതെന്ത്? :രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷമായി കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ പ്രധാനമന്ത്രി കള്ളനാണെന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നതെന്നും മോദി ഇതിനു മറുപടി പറയണമെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് സ്പഷ്ടമായിരിക്കുകയാണെന്ന് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

നമ്മുടെ പ്രധാനമന്ത്രി കള്ളനാണെന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നത്. മോദി ഇതില്‍ മൗനം പാലിക്കുന്നതാണ് ഏറ്റവും സംശകരമായ കാര്യം. ഒന്നുകില്‍ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നത് ശരിയാണെന്നു സമ്മതിക്കണം, അല്ലെങ്കില്‍ അതു നുണയാണെന്നു പറഞ്ഞ് സത്യം വെളിപ്പെടുത്തണം- രാഹുല്‍ ആവശ്യപ്പെട്ടു. 

റഫാല്‍ ഇടപാടിലൂടെ 30,000 കോടി രൂപയാണ് മോദി അംബാനിക്കു നല്‍കിയത്. രാജ്യത്തെ സൈനികരുടെ കീശയില്‍ നിന്നെടുത്ത പണമാണ് ഇതെന്നും രാഹുല്‍ ആരോപിച്ചു. 45,000 കോടിയുടെ കടത്തിലായിരുന്നു അനില്‍ അംബാനി. മോദി അവര്‍ക്കു രക്ഷാപാക്കെജ് ഒരുക്കിയിരിക്കുകയാണ്.

കേന്ദ്രമന്ത്രിസഭയിലെ എല്ലാവരും ഒന്നിനുപുറകെ ഒന്നായി കള്ളത്തരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ത്യയുടെ താല്‍പര്യപ്രകാരമാണ് റിലയന്‍സ് കമ്പനിയെ റഫാല്‍ ഇടപാടില്‍ പങ്കാളിയാക്കിയതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com