പരസ്യമായി വിഭാഗീയത; മുഖ്യമന്ത്രിയുടെ വേദിയില്‍ ബിജെപി നേതാക്കള്‍ തമ്മിലടിച്ചു(വീഡിയോ)

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യയുടെ സാന്നിധ്യത്തില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ത്തല്ലി
പരസ്യമായി വിഭാഗീയത; മുഖ്യമന്ത്രിയുടെ വേദിയില്‍ ബിജെപി നേതാക്കള്‍ തമ്മിലടിച്ചു(വീഡിയോ)

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യയുടെ സാന്നിധ്യത്തില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ത്തല്ലി. ശനിയാഴ്ച ആള്‍വാറില്‍വച്ചു നടന്ന പാര്‍ട്ടി പരിപാടിയിലായിരുന്നു രണ്ട് നേതാക്കള്‍ പരസ്പരം തമ്മില്‍ തല്ലിയത്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടന്ന സംഭവം പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവ് വ്യക്തമാക്കുന്നതാണ്. 

രോഹിതാഷ് ശര്‍മ, ദേവി സിങ് ഷെഖാവത് എന്നീ നേതാക്കളാണ് വേദിക്കുള്ളില്‍ തമ്മില്‍ തല്ലിയത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഭടന്‍മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. നേതാക്കളെ ബലം പ്രയോഗിച്ചാണ് ഇവര്‍ വേദിയില്‍ നിന്ന് പുറത്താക്കിയത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com