പാഞ്ഞുവന്ന ബസ് ഇടിച്ചുതെറിപ്പിച്ചു, ടയറിനടിയില്‍ നിന്ന് ബൈക്ക് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ശ്വാസം നിലച്ചുപോകും ഈ  വീഡിയോ കണ്ടാല്‍ 

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിടിച്ച് ഒരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന മൂന്ന് യാത്രക്കാര്‍ തെറിച്ചുവീഴുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്
പാഞ്ഞുവന്ന ബസ് ഇടിച്ചുതെറിപ്പിച്ചു, ടയറിനടിയില്‍ നിന്ന് ബൈക്ക് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ശ്വാസം നിലച്ചുപോകും ഈ  വീഡിയോ കണ്ടാല്‍ 

ചെന്നൈ: അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു എന്നത് പതിവായി കേള്‍ക്കുന്ന വാചകമാണ്. തമിഴ്‌നാട്ടിലെ മധുരൈയില്‍ ബസപകടത്തില്‍ നിന്ന് ബൈക്ക് യാത്രക്കാര്‍ രക്ഷപ്പെടുന്നത് മേല്‍പ്പറഞ്ഞ വാചകത്തെ അക്ഷരാര്‍ത്ഥത്തില്‍ ശരിവെയ്ക്കുന്നതാണ്. 

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിടിച്ച് ഒരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന മൂന്ന് യാത്രക്കാര്‍ തെറിച്ചുവീഴുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. എതിര്‍ദിശയില്‍ നിന്ന് വന്ന ബൈക്കിനെ ബസ് ഇടിച്ച് തെറിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന മൂന്ന് യാത്രക്കാരും ബസിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ ടയറുകയറാതെ അത്ഭുതകരമായി രക്ഷപ്പെട്ട മൂവരെയും നിസാരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

നേര്‍ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ബസും വളവ് തിരിഞ്ഞ് കയറി വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ബൈക്ക് വളവ് തിരിഞ്ഞ് കയറി വന്നതിനെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് അപകടം ഒഴിവാക്കാന്‍ സാധിച്ചില്ല. ഇടിക്ക് ശേഷം അല്‍പ്പം നീങ്ങിയാണ് ബസ് നിന്നത്. തുടര്‍ന്ന് ഒാടി കൂടിയ നാട്ടുകാര്‍ ബസിന്റെ അടിയില്‍പ്പെട്ടവരെ രക്ഷിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാര്‍ മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com