പൊലീസുകാരുടെ വധത്തിന് പിന്നിൽ ഐഎസ്ഐ ? ചർച്ചയിൽ നിന്നും ഇന്ത്യയുടെ പിന്മാറ്റം പാക് പങ്ക് വെളിപ്പെട്ടതിനാലെന്ന് റിപ്പോർട്ട്

ഐഎസ്ഐയുടെ സന്ദേശങ്ങൾ ചോർത്തിയതിൽ നിന്നാണ് പാകിസ്ഥാന്റെ പങ്ക് ഇന്റലിജൻസ് ഏജൻസികൾക്ക് വെളിപ്പെട്ടത്
പൊലീസുകാരുടെ വധത്തിന് പിന്നിൽ ഐഎസ്ഐ ? ചർച്ചയിൽ നിന്നും ഇന്ത്യയുടെ പിന്മാറ്റം പാക് പങ്ക് വെളിപ്പെട്ടതിനാലെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി:  ജമ്മുകശ്മീരിലെ പൊലീസ് ഉദ്യോ​ഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നിൽ ചാരസംഘടനയ്ക്ക് പങ്കെന്ന് റിപ്പോർട്ട്. പൊലീസുകാരെ വധിക്കാൻ പാക് ചാരസംഘടന ഐഎസ്ഐയാണ് തീവ്രവാദികൾക്ക് നിർദേശം നൽകിയതെന്ന സൂചന ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. ഇതേത്തുടർന്നാണ് പാകിസ്ഥാനുമായി നടത്താനിരുന്ന വിദേശകാര്യമന്ത്രി തല ചർച്ചയിൽ നിന്നും ഇന്ത്യ പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ. 

ഐഎസ്ഐയുടെ സന്ദേശങ്ങൾ ചോർത്തിയതിൽ നിന്നാണ് പാകിസ്ഥാന്റെ പങ്ക് ഇന്റലിജൻസ് ഏജൻസികൾക്ക് വെളിപ്പെട്ടത്. ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പൊലീസുകാരുടെ പേരു വിവരങ്ങൾ ആ സന്ദേശത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഭീകരരുടെ പ്രവൃത്തിക്ക് പിന്നിൽ പാകിസ്ഥാന്റെ നേരിട്ടുള്ള അറിവുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷോപ്പിയാന്‍ ജില്ലയില്‍ നിന്നും നിസാര്‍ അഹമ്മദ് ദോബി, ഫിര്‍ദൗസ് അഹമ്മദ്, കുല്‍വന്ത് സിംഗ് എന്നിവരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഹിസ്ബുള്‍ മുജാഹിദീന്‍ ചീഫ് ഓപ്പറേഷന്‍സ് കമാന്‍ഡര്‍ റിയാസ് നയ്കൂ ആണ് ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നത്. 

പൊലീസുദ്യോ​ഗസ്ഥരുടെ വധത്തിൽ ഐഎസ്ഐക്ക് നേരിട്ട് പങ്കുണ്ടെന്ന് അറിയിച്ചതിന് പിന്നാലെയാണ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ച ഉപേക്ഷിച്ചത്. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വിവരം നല്‍കിയതിന് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ ചര്‍ച്ച വേണ്ടെന്ന് വെക്കുകയായിരുന്നു.  ഇന്ത്യയുടെ തീരുമാനത്തെ ഖുറേഷി അപലപിച്ചു. ജൂലൈയില്‍ നടന്ന സംഭവം ഉയര്‍ത്തിക്കാട്ടിയാണ് ഇന്ത്യ ചര്‍ച്ച വേണ്ടെന്നു വെച്ചത്. സെപ്റ്റംബര്‍ അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി സമ്മേളനത്തിന്റെ ഭാഗമായുള്ള ഇരു രാജ്യങ്ങളുടേയും ചര്‍ച്ചയെ ഇത് കാര്യമായി ബാധിക്കുമെന്നും ഖുറേഷി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com